siddaramayya

ബെംഗളുരു: കോൺഗ്രസ് - ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരണ സമയത്തുണ്ടായ ഫോൺ ടാപ്പിംഗ് വിവാദത്തിൽ പ്രഖ്യാപിച്ച സി.ബി.ഐ അന്വേഷണം ഓപ്പറേഷൻ താമരയുടെ കാര്യത്തിലും വേണമെന്ന് കർണാടക മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

സഖ്യ സർക്കാരിനെ താഴെയിറക്കിയ ഓപ്പറേഷൻ താമരയെക്കുറിച്ചും ബി.എസ്.യെദ്യൂരപ്പ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിദ്ധരാമയ്യ ട്വീറ്റിൽ ആവശ്യപ്പെടുന്നു. ഫോൺ ടാപ്പിംഗ് വിവാദത്തിൽ സത്യം പുറത്ത് കൊണ്ട് വരണമെന്ന് നിരവധി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ സി.ബി.ഐ അന്വേഷണത്തിന് തീരുമാനമായെന്നും നാളെ ഉത്തരവ് പുറത്തിറങ്ങുമെന്നുമാണ് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ വ്യക്തമാക്കിയത്.

മുൻപ് സി.ബി.ഐയെ പാവയായി ഉപയോഗിച്ച ബി.ജെ.പി തന്ത്രമാവില്ല ഇത്തവണത്തെ അന്വേഷണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിദ്ധരാമയ്യ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് മുൻ ജെ.ഡി.എസ് നേതാവായ എച്ച്. വിശ്വനാഥൻ സഖ്യസർക്കാർ തന്റെയുൾപ്പെടെ 300 നേതാക്കളുടെ ഫോൺ ടാപ്പ് ചെയ്തുവെന്ന് ആരോപണമുയർത്തിയത്.

Allegations of 'Operation Kamala' being done in Karnataka is as serious as allegations of Phone tapping.

I urge @BSYBJP to order CBI investigation into alleged Operation Kamala also. I heard they acted on my advice in phone tapping case & I hope they act on this issue as well.

— Siddaramaiah (@siddaramaiah) August 18, 2019