gadkari

നാഗ്പൂർ: സർക്കാർ ഓഫീസിൽ ജനങ്ങൾ പ്രശ്നങ്ങൾ നേരിടുന്നതിൽ കടുത്ത വിമർശനവുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ജോലി ചെയ്തില്ലെങ്കിൽ ജനങ്ങളോട് തന്നെ ഉദ്യോഗസ്ഥരെ തല്ലാൻ പറയേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞുവെന്നും ഗഡ്കരി പറഞ്ഞു. ലഘു ഉദ്യോഗ് ഭാരതി എന്ന സംഘടനയുടെ കൺവൻഷനിൽ പങ്കെടുത്താണ് ഉദ്യോസ്ഥർക്കെതിരെ മന്ത്രി രൂക്ഷഭാഷയിൽ പ്രതികരിച്ചത്. ആരെയും പേടിക്കാതെ തങ്ങളുടെ വ്യവസായങ്ങൾ വിപുലപ്പെടുത്താനും കൺവൻഷനിൽ പങ്കെടുത്ത സംരംഭകരോട് ഗഡ്കരി ആവശ്യപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥരാണ് നിങ്ങൾ എന്ന കാര്യം മറക്കരുതെന്ന് ഉദ്യോഗസ്ഥരോട് തുറന്ന് പറ‌ഞ്ഞിട്ടുണ്ട്. പക്ഷേ, തന്റെ കാര്യം അങ്ങനെയല്ല. തിരഞ്ഞെടുത്ത ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്. അഴിമതി കാട്ടിയാൽ ഉദ്യോഗസ്ഥർ കള്ളന്മാരാണെന്ന് ജനങ്ങളോട് പറയേണ്ടി വരും. ഗഡ്കരി പറഞ്ഞു.