my-home-

പനജി: ഏഴു വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിനൊന്നുകാരൻ അറസ്റ്റിൽ. ചന്തയിൽ ബലൂൺ വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയാണീ ബാലൻ. കേസുമായി ബന്ധപ്പെട്ട് പൊലീസ് നിരവധിപേരെ ചോദ്യംചെയ്തിരുന്നു. രണ്ട് കുട്ടികളും ഒന്നിച്ചു കളിക്കുന്നത് പലരും കണ്ടിരുന്നു. ബലൂൺ വിറ്റ കുട്ടിയെ ഇതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തു. ആദ്യം സമ്മതിച്ചില്ലെങ്കിലും കൂടുതൽ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു.

പൊലീസ് പറയുന്നത് : കുട്ടിക്ക് ബലൂൺ നൽകി ചങ്ങാത്തം കൂടിയ ശേഷം കളിക്കാൻ വേണ്ടി ഇരുവരും സമീപത്തുള്ള കൊസാംബി കെട്ടിടത്തിന്റെ ടെറസിൽ കയറി. അവിടെ കുറേ കളിച്ചതിനു ശേഷം ഏഴുവയസുകാരനെ ലൈംഗിക വൈകൃതത്തിന് പ്രേരിപ്പിച്ചു. ഇതിന് വിസമ്മതിച്ച കുട്ടി താഴേക്കുവരാൻ ഗോവണിപ്പടിയിലെത്തി. എന്നാൽ പ്രതി വഴി തടഞ്ഞു. തുടർന്ന് മലിന ജലം ഒഴുകുന്ന പൈപ്പ് പിടിച്ച് കുട്ടി താഴേക്ക് നിരങ്ങിയിറങ്ങി. അപ്പോൾ കൈവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഇതുകണ്ട പ്രതി കുട്ടിയുടെ ട്രൗസർ ടെറസിലെ ഒഴിഞ്ഞ പ്ലാസ്റ്റിക് ടാങ്കിൽ ഇട്ട് രക്ഷപെട്ടു.

.

കുട്ടിയുടെ മൃതദേഹം കണ്ടതിനു ശേഷം പോലീസ് ടെറസിൽ നിന്ന് ഈ ട്രൗസർ കണ്ടെടുത്തു. ഇതാണ് അന്വേഷണം നടത്താൻ തുമ്പായത്. ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കിയതിനുശേഷം പ്രതിയെ സർക്കാർ പ്രൊട്ടക്ടീവ് ഹോമിലേക്ക് മാറ്റി. ഡിവൈ.എസ്.പി. സുനിത സാവന്തിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നത്.