സിൻസിനാറ്റി : ലോക ഒന്നാംനമ്പർ താരം നൊവാക്ക് ജോക്കോവിച്ചിന് സിൻസിനാറ്റി മാസ്റ്റേഴ്സ് ടെന്നിസിന്റെ സെമി ഫൈനലിൽ തോൽവി. ഒൻപതാം സീഡ് ഡാനിൽ മെദ്വദേവനാണ് നൊവാക്കിനെ 3-6, 6-3, 6-3 എന്ന സ്കോറിന് വിംബിൾഡൺ ചാമ്പ്യനെ അട്ടിമറിച്ചത്. വനിതാവിഭാഗത്തിൽ ടോപ്പ് സീഡായ ആഷ്ലി ബാർട്ടിയും സെമിയിൽ അട്ടിമറിക്കപ്പെട്ടു. സ്വെറ്റലാന കുസ്നെറ്റ് സോവ 6-2, 6-4നാണ് ബാർട്ടിയെ തകർത്തത്.