ഗോൾ : പര്യടനത്തിനെത്തിയ ന്യൂസിലൻഡിനെ ആദ്യക്രിക്കറ്റ് ടെസ്റ്റിൽ ആറ് വിക്കറ്റ് കീഴടക്കി ശ്രീലങ്ക. ഗോളിൽ നടന്നമത്സരത്തിന്റെ അവസാന ദിവസം രണ്ടാം ഇന്നിംഗ്സിൽ 268 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത ലങ്ക നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു. ഒാപ്പണറായി ഇറങ്ങി തകർപ്പൻ സെഞ്ച്വറി നേടിയ നായകൻ ദിമുത്ത് കരുണ രത്നെ(122)യാണ് ലങ്കയ്ക്ക് തകർപ്പൻ വിജയം നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. ലാഹിരു തിരുമന്നെയ്ക്കൊപ്പം(64) 161 റൺസ് ഒന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത കരുണ രത്നെയാണ് മാൻ ഒഫ്ദ മാച്ച്.
സോഷ്യൽ മീഡിയയിലെ
താരം വിരാട് തന്നെ
ന്യൂഡൽഹി : കളിക്കളത്തിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും ഒന്നാമൻ വിരാട് കൊഹ്ലി തന്നെ. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന അന്താരാഷ്ട്ര ക്രിക്കറ്ററാണ് വിരാട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ട്വിറ്റർ, ഫേസ് ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽമീഡിയ പ്ളാറ്റ്ഫോമുകളിൽ ഒാരോന്നിലും 300 ലക്ഷത്തോളം ഫോളോഴേ്സ് വിരാടിനുണ്ട്. സച്ചിൻ രണ്ടാമതും ധോണി മൂന്നാമതുമാണ്.