എവിടെയും കേൾക്കാത്ത, കരളലിയിക്കുന്ന കഥയാണ് കിഴക്കൻ മുംബയിലെ മാൻഖുർദിലെ ഈ കൗമാരക്കാരി പെൺകുട്ടിയുടേത്. പ്രായപൂർത്തി എത്തുന്നതിന് മുൻപാണ് ഈ പെൺകുട്ടിയെ അവളുടെ അമ്മ വിവാഹം കഴിച്ച് അയക്കുന്നത്. ഭർത്താവിൽ നിന്നും നേരിട്ട മർദ്ദനങ്ങളും ദുരിതങ്ങളും ലൈംഗിക പീഡനങ്ങളും വീണ്ടും അവളെ തിരികെ വീട്ടിലേക്ക് തന്നെ എത്തിച്ചു. എന്നാൽ അവളുടെ ദുരിതം അവിടെ തുടങ്ങുക മാത്രമായിരുന്നു. വീട്ടിലെത്തി മാസങ്ങൾക്ക് ശേഷം ഈ പെൺകുട്ടിയെ ജന്മം നൽകിയ അമ്മ തന്നെ അവളെ ഒരു കൂട്ടിക്കൊടുപ്പുകാരിക്ക് വിറ്റു.
അവർ ഇവളെ മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുന്ന ചെയ്തത്. ഒടുവിൽ ഗത്യന്തരമില്ലാതെ 60 വയസുള്ള ഒരാളുമായി ഈ പെൺകുട്ടിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടേണ്ടതായി വന്നു. കൂട്ടിക്കൊടുപ്പുകാരിയുടെ ഭർത്താവും ഈ പെൺകുട്ടിയെ വെറുതെ വിടാൻ തയാറായില്ല. ആയാലും ഇവളെ ക്രൂരമായി പീഡിപ്പിച്ചു. ഒടുവിൽ, ഒരുവിധം ഇവരിൽ നിന്നൊക്കെ രക്ഷപ്പെട്ട് വീട്ടിലെത്തിയ കുട്ടി സ്വന്തം സഹോദരനോട് തന്നെ രക്ഷിക്കാൻ താണുകേണ് അപേക്ഷിച്ചു. വിധി അവിടെയും അവളെ തോൽപ്പിച്ചു. തന്റെ അനുജത്തിയെ രക്ഷിക്കേണ്ട ഉത്തരവാദിത്തമുള്ള അയാൾ തന്നെ അവളെ വീണ്ടും ലൈംഗികമായി ഉപയോഗിച്ചു.
മാത്രമല്ല, ഇക്കാര്യം പുറത്തറിയിച്ചാൽ തന്റെ കൈവശമുള്ള വാൾ ഉപയോഗിച്ച് അവളെ വകവരുത്തുമെന്നും സഹോദരൻ ഭീഷണിപ്പെടുത്തി. എന്നാൽ ഒടുവിൽ സംഭവം പുറത്തറിയുക തന്നെ ചെയ്തു. ഈ പെൺകുട്ടിയുടെ അമ്മ, സഹോദരൻ, കൂട്ടിക്കൊടുപ്പുകാരി. എന്നിവർ ഉൾപ്പെടെ 5 പേരാണ് പൊലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്. പോക്സോ നിയമം. ബാലവിവാഹ നിരോധന നിയമം, വ്യഭിചാര നിരോധന നിയമം, എന്നീ നിയമങ്ങൾ അനുസരിച്ചാണ് ഇവർക്കെതിരെ മുംബയ് പൊലീസ് കേസുകൾ ചാർജ് ചെയ്തിരിക്കുന്നത്. പെൺകുട്ടിയെ പീഡിപ്പിച്ച 60 വയസുകാരന് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ് ഇപ്പോൾ.