ഇൻഡോർ: മാതാ പിതാ ഗുരു ദൈവം എന്ന് പറയാറുണ്ട്. മാതാപിതാക്കൾക്കും ദൈവത്തിനുമൊപ്പം ചേർത്തുവയ്ക്കേണ്ട വ്യക്തികളാണ് അധ്യാപകർ. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കേണ്ടവർ. എല്ലാവരുടേയും ജീവിതത്തിൽ ഏറെ സ്വാധീനിച്ച ഒരു അധ്യാപകനെങ്കിലും/അധ്യാപികയെങ്കിലും ഉണ്ടാകും. അത്തരത്തിൽ തന്റെ വിദ്യാർത്ഥികളെ ഏറെ സ്വാധിനിച്ച ഒരാളാണ് മദ്ധ്യപ്രദേശിലെ തന്മലയിലെ മങ്കൽ ദീൻ പാട്ടേൽ.
മദ്ധ്യപ്രദേശിൽ സ്കൂളുകളിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച 30,000 അധ്യാപകരിൽ ഒരാളാണ് അദ്ദേഹം. പ്രിയപ്പെട്ട ടീച്ചർ പോകുകയാണെന്ന് കേട്ട വിദ്യാർത്ഥികൾ അദ്ദേഹത്തെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുകയാണ്. അവിടെയുള്ള ആരോ മൊബൈൽ ഫോൺ കാമറയിൽ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വീഡിയോ