anushka-shetty

തന്റെ ജോലിയിൽ നിന്നും അൽപ്പസമയം അവധിയെടുത്ത് വെക്കേഷൻ ആസ്വദിക്കുകയാണ് ബോളിവുഡ് നടി അനുഷ്‌ക്ക ശർമ. എന്നാൽ ഭർത്താവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കൊഹ്‌ലിക്ക് ഇത് വിശ്രമത്തിനുള്ള സമയമല്ല. വെസ്റ്റ് ഇൻഡീസ് ടൂറിനായി എത്തിയതാണ് കൊഹ്‌ലി. ഭർത്താവിനോടൊപ്പമാണ് അനുഷ്‌ക്ക കരീബിയൻ ദ്വീപുകളിലേക്ക്എത്തിയത്. കൊഹ്‌ലി ക്രിക്കറ്റിന്റെ തിരക്കുകളിൽ മുഴുകുമ്പോൾ ബിക്കിനിയിൽ കരീബിയൻ കടൽത്തീരത്തെ ഇളവെയിലും ആസ്വദിച്ച് നടക്കുകയാണ് അനുഷ്ക്ക.

View this post on Instagram

Sun kissed & blessed 🧡⛱️

A post shared by AnushkaSharma1588 (@anushkasharma) on


താൻ ബിക്കിനീ വേഷത്തിലിരിക്കുന്ന ചിത്രം അനുഷ്‌ക്ക ശർമ ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. കുറുകെ പിങ്കും, ഓറഞ്ചും വരകളുള്ള ബിക്കിനി വേഷത്തിൽ നനഞ്ഞ കടലതീരത്ത് കൈകൾ തുടകൾക്കിയിൽ തിരുകി മുട്ടുക്കുത്തി ഇരിക്കുന്ന രീതിയിലാണ് അനുഷ്‍ക ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. 'സൂര്യചുംബനത്താൽ അനുഗ്രഹീതയായിരിക്കുന്നു' എന്നാണ് അനുഷ്‌ക്ക ഫോട്ടോയ്ക്ക് ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

തിരക്കിനിടയിലും അനുഷ്‌ക്കയുടെ ഈ ചിത്രത്തിനടിയിൽ കമന്റിടാൻ കൊഹ്‌ലി സമയം കണ്ടെത്തിയിട്ടുണ്ട്. ഒരു 'ഹാർട്ട്' ഇമോജിയും 'ലവ്സ്ട്രക്ക്' ഇമോജിയുമാണ് കൊഹ്‌ലി അനുഷ്ക്കയുടെ ചിത്രത്തിന് താഴെ കമന്റായി ഇട്ടിരിക്കുന്നത്. അനുഷ്‌ക്കയുടെ ചിത്രത്തിന് ആദ്യം കമന്റ് നൽകിയവരിൽ ഒരാളും കൊഹ്‌ലിയാണ്. ഏതാനും മണിക്കൂറുകൾക്ക് മുൻപ്, 11 വർഷം മുൻപ് ആരംഭിച്ച തന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ വാർഷികം സൂചിപ്പിച്ച് കൊണ്ട് കൊഹ്‌ലിയും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിട്ടിരുന്നു.