ദൂര യാത്രയ്ക്കും മറ്റും പോകുമ്പോൾ നമ്മൾ ഏറ്റവും പേടിക്കുന്നത് വസ്ത്രം മാറുമ്പോഴും കുളിക്കുമ്പോഴുമൊക്കെയാണ്. എവിടെയൊക്കെയാണ് ഒളികാമറകൾ ഘടിപ്പിച്ചിരിക്കുക എന്ന് പറയാൻ പറ്റില്ല. ബൾബിനുള്ളിലും പൈപ്പിലുമൊക്കെയുള്ള ഇത്തരം കാമറകൾ കണ്ടെത്തുക എന്നത് തന്നെ പ്രയാസം.
സ്വകാര്യതയ്ക്ക് വില്ലനാകുന്ന ഇത്തരം ഒളികാമറകളെ കണ്ടെത്താനുള്ള ഒരു ആപ്പിനെപ്പറ്റിയുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. പ്ലേ സ്റ്റോറിൽ പോയി ഹിഡൻ കാമറ ഡിറ്റക്ടർ എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ഒളികാമറയുണ്ടെന്ന് സംശയം തോന്നിയാൽ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുക. എന്നിട്ട് സ്കാൻ എന്ന ആദ്യ ഓപ്ഷൻ തെരഞ്ഞെടുക്കുക. സംശയമുള്ള സ്ഥലങ്ങളിൽ ഫോൺ കൊണ്ടുപോകുക. ഒളികാമറ ഉണ്ടെങ്കിൽ ബീപ് എന്ന ശബ്ദം കേൾക്കുമെന്ന് വീഡിയോയിലൂടെ ഒരു യുവാവ് അവകാശപ്പെടുന്നു.
വീഡിയോ കാണാം...