ഉൾക്കടലിലെ പാറയിടുക്കിൽ താമസിക്കുന്ന പല്ലൻപോള കടൽ ക്ഷോഭമുണ്ടാവുമ്പോൾ മാത്രമാണ് തീരത്തിനടുത്തേയ്ക്ക് എത്തുന്നത്, തണുപ്പ് തേടി തീരത്തിനോട് അടുത്ത് എത്തുന്ന ചൂണ്ടയിൽ മാത്രം കുരുങ്ങുന്ന ഈ ഭീമൻ മത്സ്യത്തെയാണ് ഇന്ന് ബീച്ച് സ്‌പെഷൽ കുക്കിംഗിലൂടെ പാചകം ചെയ്യുന്നത്. നാല് കിലോയോളം ഭാരമുള്ള പല്ലൻപോളയെ തനി നാടൻ രീതിയിൽ ചുട്ടെടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി ആദ്യം മത്സ്യത്തെ നന്നായി വൃത്തിയാക്കി എടുക്കണം. കാഠിന്യമേറിയ മുള്ളുകളും തൊലിയുമാണ് ഈ മത്സ്യത്തിനുള്ളതെന്നത് ജോലി കുറച്ച് ശ്രമകരമാക്കി മാറ്റുന്നുണ്ട്. എന്നാൽ സ്വാദിഷ്ഠവും അപൂർവ്വവുമായി മാത്രം ലഭിക്കുന്ന ഈ മത്സ്യത്തെ ചുട്ടെടുത്ത് കഴിക്കാനായി വായിലോട്ട് വയ്ക്കുന്നവർ ഒരേ സ്വരത്തിൽ പറയും വാഹ് സൂപ്പർ ടേസ്റ്റ്...