meghamara-

( ദുരിതാശ്വാസക്യാമ്പുകളിലെ ജീവിതാവസ്ഥ കണ്ട് രചിച്ച കവിത )

ചു​റ്റും​ ​കൊ​ടു​​​ങ്കാ​​​റ്റ​​​ടി​​​ക്കു​ന്ന​ ​വേ​ള​​​യിൽ
ചു​റ്റും​ ​മ​ഹാ​​​മാ​രി​ ​പെ​യ്യു​ന്ന​ ​വേ​ള​​​യിൽ
മ​ർ​ത്യ​​​ല​​​ക്ഷ​​​ങ്ങ​ൾ​ ​നി​ലം​​​തൊ​​​ടാ​​​തോ​​​ടി​യും
മൃ​ത്യു​​​വ​​​ക്ത്ര​​​ങ്ങ​ൾ​ ​തു​റ​ക്കും​ ​പ്ര​ള​​​യ​​​ത്തിൽ
ഈ​ ​പ്ര​പ​ഞ്ചം​ ​ബീ​ഭ​ൽ​സ​ ​​​ര​​​സ​​​ങ്ങ​​​ളാൽ
സ​ത്യ​​​വേ​​​ദ​ത്തെ​ ​മു​റു​​​കെ​​​പ്പി​​​ടി​​​ക്ക​വേ
എ​ങ്ങി​നെ​ ​ഹൃ​ത്തി​ൽ​ ​ക​നി​​​വി​​​ന്നു​​​റ​​​വ​​​കൾ
വ​റ്റി​യ​ ​ജീ​വി​​​യാ​യ് ​നീ​ ​വ​സി​പ്പൂ​ ​സ​ഖേ​ !
താ​പ​​​മി​​​ല്ലെ​​​ങ്കി​ലും​ ​വേ​ണ്ടാ​;​ ​അ​നു​​​രാ​​​ഗ-
താ​പ​​​മി​​​ല്ലെ​​​ങ്കി​ലും​ ​വേ​ണ്ടാ​;​ ​വെ​റു​​​പ്പി​ന്റെ
ഘ്രാ​ണം​ ​വ​രു​​​ന്നു​വോ​ ​താ​വ​​​ക​​​ഹൃ​​​ത്തി​ന്റെ
നീ​ര​​​ണി​​​യാ​ത്ത​ ​അ​ടി​​​ത്ത​ട്ടു​ ​തോ​റു​മേ​ !
ദു​ഃഖ​​​മു​ണ്ടോ​ ​!​ ​ദ​യ​​​യു​ണ്ടോ​ ​മ​നു​​​ഷ്യ​ന്റെ
സ​ദ് ​വി​​​ചാ​​​ര​​​ങ്ങ​ൾ​ ​എ​ന്തെ​​​ങ്കി​ലും​ ​കാ​ണു​മോ​ ?
'​ഇ​ന്നു​ ​ഞാ​ൻ​ ​നാ​ളെ​ ​നീ​" ​എ​ന്ന​ ​മ​ഹാ​ ​കാ​വ്യ-
നൈ​യ്യാ​​​മി​കം​ ​നീ​ ​മ​റ​​​ന്നു​വോ​ ​മ​ൽ​സ​ഖേ​ !
വേ​ണ്ടാ​ ​തു​റ​​​ക്കേ​ണ്ട​ ​നി​ന്റെ​ ​ഭ​ണ്‌​ഡാ​​​ര​​​ങ്ങ​ൾ​ !
വേ​ണ്ട​ ​വി​ത​​​റേ​ണ്ട​ ​നി​ൻ​ ​സ്വ​ർ​ണ​ ​നാ​ണ​യം​ !
വേ​ണ്ടാ​ ​ഇ​റ​​​ക്കേ​ണ്ട​ ​നി​ൻ​ ​സ്വ​ർ​ഗ​വാ​ഹ​നം​ !
വേ​ണ്ടാ​തീ​ന​​​ങ്ങ​ൾ​ ​ക​ഥി​​​യ്‌​ക്കാ​​​തി​​​രി​​​ക്കു​മോ​ ?
ചു​റ്റി​ലും​ ​മൃ​ത്യു​​​വി​ൻ​ ​താ​ണ്ഡ​വ​മാ​ട​വേ
കെ​ട്ടി​​​പ്പി​​​ടി​​​യ്‌​ക്കാ​ൻ​ ​വ​രു​ന്ന​ ​സ​ഹ​ജ​നെ
ത​ട്ടി​​​ക്ക​​​ള​​​യാ​ൻ​ ​ക​രം​ ​പൊ​ക്കു​​​മ​​​ങ്ങ​​​തൻ
ത​ത്വ​​​ശാ​സ്ത്രം​ ​മൃ​ഗ​​​ങ്ങ​ൾ​ക്കും​ ​രു​ചി​യ്‌​ക്കൊ​ലാ​ !
വ​റ്റി​​​വ​​​ര​ണ്ട​ ​ഹൃ​ദ​​​യ​വും​ ​ചു​റ്റി​ലും
ന​ർ​ത്ത​​​ന​​​മാ​ടും​ ​പ്ര​ള​​​യ​വും​ ​എ​ങ്ങി​നെ
ഒ​ത്തു​​​പോ​കും​ ​ഈ​ ​പ്ര​ള​യം​ ​ഭ​വാ​​​നെ​യും
ഒ​ക്ക​​​ത്തി​​​ലേ​​​റ്റി​​​മ​​​റ​യും​ ​സ്‌​മ​രി​​​ക്കു​ക​ !
മേ​ഘ​​​നാ​​​ദ​ൻ​ ​മ​​​ഹാ​​​മാ​​​ന്ത്രി​​​ക​ൻ​ ​അ​സ്ത്ര​​​ങ്ങൾ
മേ​ഘ​​​ക​​​വ​​​ച​​​ത്തി​​​നു​​​ള്ളി​ൽ​ ​മ​റ​ഞ്ഞു​ ​നി-
ന്നാ​രെ​യും​ ​എ​യ്‌​തു​ ​വീ​ഴ്‌​ത്താ​ൻ​ ​വ​രം​ ​കൊ​ണ്ട​​​വൻ
ആ​രും​ ​വ​രി​ല്ല​ ​മേ​ഘ​​​ങ്ങ​ളെ​ ​ഭേ​ദി​ച്ചു
നേ​രി​​​ടാ​ൻ​ ​എ​ന്നു​ ​നി​ന​ച്ചു​ ​പോ​രാ​​​ടി​​​യോ​ൻ​ !
എ​ന്തേ​ ​നി​പ​​​തി​ച്ച​നു​ജ​​​ബാ​​​ണ​​​ങ്ങ​​​ളാൽ
ത​ൻ​ ​കൗ​ശ​​​ല​​​ത്തി​ൽ​ ​മ​ദി​​​ച്ചൊ​രാ​ ​സു​ന്ദ​​​ര​ൻ​ !
സാ​മൂ​ഹ്യ​ ​മാ​ധ്യ​മം​ ​മേ​ഘ​​​ങ്ങ​ളോ​ ​എ​ന്നു
ഭാ​വി​​​ച്ചു​ ​നി​ൽ​ക്കും​ ​അ​തി​​​ബു​ദ്ധി​ ​ജീ​വി​​​കൾ
ആ​ര​​​റി​​​യു​ന്നു​ ​അ​വ​ർ​ത​ൻ​ ​സ​ക​​​ല​തും
കാ​ണി​​​ക​ൾ​ ​ക​ണ്ടു​​​ര​​​സി​​​ക്കു​ന്നു​ ​എ​ന്ന​തും
മേ​ഘ​​​ങ്ങ​ൾ​ ​വി​ട്ടു​ ​വെ​ളി​​​യി​ൽ​ ​വ​ന്നീ​​​ടുക
മേ​ഘം​ ​മ​റ​​​യെ​ന്നു​ ​കാ​ണാ​​​തി​​​രി​​​ക്കു​ക​ !
വാ​യു​​​വേ​​​ഗ​​​ത്തി​ൽ​ ​പ​റ​ന്നു​ ​പോം​ ​മേ​ഘ​​​ങ്ങൾ
കാ​ണു​ന്നു​ ​നി​ങ്ങ​ളെ​ ​ഈ​ ​മ​ർ​ത്യ​​​രാ​​​ശി​​​കൾ
നേ​രെ​ ​വ​രു​​​ന്നു​ണ്ടു​ ​നി​ങ്ങ​ൾ​ത​ൻ​ ​പാ​പ​​​ത്തിൻ
ഘോ​ര​​​ശി​​​ര​​​സ്സു​​​ക​ൾ​ ​എ​യ്‌​തു​ ​വീ​ഴ്‌​ത്തീ​​​ടു​​​വാ​ൻ​ !
മാ​ന​​​വ​​​ര​ക്ഷ​ ​ക​രു​​​തു​ന്ന​ ​മ​ർ​ത്യ​രോ
പാ​ടു​ന്ന​ ​ഗീ​ത​​​കം,​ ​
'​ലോ​കാ​​​സ​​​മ​സ്‌​ത​ ​സു​ഖി​നോ​ ​ഭ​വ​ന്തു"
ഘോ​ര​ ​പ്ര​ള​​​യ​​​കാ​​​ല​​​ത്തു​നാം​ ​നി​ങ്ങ​ൾ​തൻ
നേ​രേ​ ​തൊ​ടു​​​ക്കു​ന്ന​ ​ഗാ​ന്ധീ​​​വ​​​മാ​​​ണ​തും
നാ​ളെ​ ​പ്ര​ള​യം​ ​മ​റ​യും​;​ ​പ്ര​പ​​​ഞ്ചം
നേ​രേ​ ​ച​രി​ക്കും​;​ ​മ​നു​​​ഷ്യ​ൻ​ ​ചി​രി​​​ച്ചി​ടും
പൂ​വി​ടും​ ​സ​സ്യ​​​ങ്ങ​ൾ​;​ ​നാ​ടാ​കെ​ ​കു​ഞ്ഞു​​​ങ്ങൾ
ഓ​ടി​​​ക്ക​​​ളി​ച്ചു​ ​ര​സി​ക്കും​ ​ധ​ര​​​ണി​​​യി​ൽ​ !
ഓ​ടും​ ​റെ​യി​​​ലു​​​ക​ൾ​ ​!​ ​ആ​കാ​​​ശ​​​വീ​​​ഥി​​​യിൽ
വ്യോ​മ​​​യാ​​​ന​​​ങ്ങ​ൾ​ ​അ​ല​​​റി​​​പ്പ​​​റ​​​ന്നി​ടും
നാ​ടാ​കെ​ ​സ​ഞ്ചാ​ര​ ​സ്വാ​ത​ന്ത്ര്യം​ ​ഏ​വ​ർ​ക്കും
ഭീ​തി​​​യി​​​ല്ലാ​ത്ത​ ​ദി​ന​​​ങ്ങ​ൾ​ ​അ​ടു​​​ത്തു​​​പോ​യ്
ഹൃ​ത്തി​ൽ​ ​ക​നി​​​വി​​​ന്നു​​​റ​വ​യ​ട​​​ഞ്ഞ​​​വ​ർ-
ക്കി​പ്പോ​​​ഴു​​​മു​ണ്ടു​ ​സ്‌​നേ​ഹി​​​യ്‌​ക്കാ​​​ന​​​വ​​​സ​രം​ !