കപട സദാചാരവാദികളെ വിമർശിക്കുന്ന ചിത്രമായിരുന്ന ഷെയ്ൻ നിഗമും ആൻശീതളും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഇഷ്ക്. ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സിനിമയിലെ ക്ലൈമാക്സിലെ വിവാദ രംഗത്തിന് സെൻസർ ബോർഡ് കത്രികവച്ചിരുന്നു. ഇപ്പോഴിതാ സിനിമയിൽ സെൻസർ ബോർഡ് കത്രിക വച്ച ആ രംഗം സംവിധായകൻ അനുരാജ് മനോഹർ പുറത്തുവിട്ടു ‘ഇഷ്കിന്റെ , ഇടപെടലുകൾ ഇല്ലാത്ത സെൻസർ കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്.’–സംവിധായകൻ അനുരാജ് മനോഹർ കുറിച്ചു.
ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിലായിരുന്നു സെൻസർ ബോർഡ് കത്രിക വച്ചത്. അതേ രംഗത്തിന്റെ എഡിറ്റ് കോപ്പിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകൻ പങ്കുവച്ചത്.