യു.ജി/പി.ജി പ്രവേശനം
ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള എയ്ഡഡ് കോളേജുകളിലെ യു.ജി/ പി.ജി. പ്രോഗ്രാമുകളിലെ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് പ്രവേശനം നടത്തുന്നു. നിലവിലെ റാങ്ക്ലിസ്റ്റിൽ ഉൾപ്പെട്ട പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം നാളം രാവിലെ 11ന് മുൻപ് കോളേജിൽ ഹാജരാകണം. അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരത്തിൽ തെറ്റുകൾ കണ്ടെത്തുകയോ മേൽ നിർദേശിച്ച സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരാകാതെയിരുന്നാലോ റാങ്ക്ലിസ്റ്റിലെ അടുത്ത അപേക്ഷകനെ പരിഗണിക്കും. കമ്മ്യൂണിറ്റി ക്വാട്ടയിലെ ഒഴിവുള്ള കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളുടെ എണ്ണം കോളേജ് നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കും. നിശ്ചിത സമയം കഴിഞ്ഞ് ഹാജരാകുന്നവരെ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. നിലവിലെ റാങ്ക്ലിസ്റ്റിൽ നിന്നാണ് പ്രവേശനം നടത്തുന്നത്. പുതിയ അപേക്ഷകൾ സ്വീകരിക്കില്ല.
പുതുക്കിയ പരീക്ഷാ തീയതി
30 മുതൽ നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം/എം.പി.എ/എം.എസ്.ഡബ്ല്യൂ/എം.എ.എച്ച്.ആർ.എം/എം.എം.സി.ജെ റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷകൾ സെപ്തംബർ 3 മുതൽ പുനഃക്രമീകരിച്ചു. 30, സെപ്തംബർ രണ്ട്, നാല് 16, 18 തീയതികളിലെ പരീക്ഷകൾ യഥാക്രമം സെപ്തംബർ മൂന്ന്,അഞ്ച്, 16, 18, 20 തീയതികളിൽ നടത്തും. പ്രോജക്ട് സമർപ്പിക്കുന്നതിനുളള അവസാന തീയതി 26 ൽ നിന്നും സെപ്തംബർ 25 ലേക്ക് മാറ്റി.
പരീക്ഷാ ഫലം
എം.എ ഫിലോസഫി, ഹിസ്റ്ററി, മ്യൂസിക്, ഇക്കണോമിക്സ്, ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എസ്സി കമ്പ്യൂട്ടർ സയൻസ് 2017 - 2019 ബാച്ച് (സി.എസ്.എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രം നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ എം.കോം പരീക്ഷാഫലം വെബ്സൈറ്റിൽ. ഏഴാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ.എൽ.എൽ.ബി/ബി.കോം.എൽ.എൽ.ബി/ബി.ബി.എ.എൽ.എൽ.ബി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 30 വരെ അപേക്ഷിക്കാം.ബി.കോം ആന്വൽ (പ്രൈവറ്റ്, എസ്.ഡി.ഇ) പാർട്ട് മൂന്ന് അവസാന വർഷ പരീക്ഷയുടെ സപ്ലിമെന്ററി വിദ്യാർത്ഥികളുടെ തടഞ്ഞു വെച്ചിരുന്ന പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിന് 29 വരെ അപേക്ഷിക്കാം. അഞ്ച്, ആറ് സെമസ്റ്റർ ബി.ബി.എ - 195 (2013 അഡ്മിഷന് മുൻപുളളത്), 2010 & 2011 അഡ്മിഷൻ മേഴ്സിചാൻസ് പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷാഫീസ്
സെപ്തംബറിൽ നടത്തുന്ന ബി.കോം (എസ്.ഡി.ഇ - 2017 അഡ്മിഷൻ) മൂന്നും നാലും സെമസ്റ്ററ് പരീക്ഷയ്ക്ക് പിഴ കൂടാതെ 24 വരെയും 150 രൂപ പിഴയോടെ29 വരെയും 400 രൂപ പിഴയോടെ 31 വരെയും രജിസ്റ്റർ ചെയ്യാം.