ഇൻഡോർ: അധ്യാപകനും വിദ്യാർത്ഥികളും തമ്മിലുള്ള വെെകാരിക ബന്ധത്തിന്റെ തീഷ്ണത കാണിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. സ്കൂളിൽ നിന്ന് പിരിഞ്ഞു പോകുന്ന അധ്യാപകനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ ആണിത്. ഇത് കാണുന്നവരിലും ചെറിയെ നോവുണ്ടാക്കുന്നു. മദ്ധ്യപ്രദേശിലെ തമലിയിലാണ് സംഭവം. വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ട അദ്ധ്യാപകനാണ് മങ്കൽ ദീൻ പട്ടേൽ. കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശിൽ 30,000 അധ്യാപകരാണ് ട്രാൻസ്‌ഫെറായത്. അതിൽ മങ്കൽ ദീൻ പട്ടേൽ ഉൾപ്പെടുന്നുണ്ട്.
തങ്ങളുടെ പഠനത്തിനും കളിക്കും ഒപ്പം ഉണ്ടായിരുന്ന അദ്ധ്യാപകൻ സ്കൂൾ വിട്ടുപോകുന്നത് വിദ്യാർത്ഥികൾക്ക് സഹിക്കാൻ പറ്റിയില്ല. അദ്ധ്യാപകൻ പോകുകയാണെന്ന് അറിഞ്ഞതോടെ അവർ അധ്യാപകനെ കെട്ടിപ്പിടിച്ച് കരയാൻ തുടങ്ങി. അതൊക്കെ കണ്ടുനിന്ന മങ്കലിനും അത് സഹിക്കാൻ പറ്രിയില്ല. വിദ്യാർത്ഥികലെ ലാളിക്കുന്നതിനോടൊപ്പം അയാളും വിതുമ്പുന്നുണ്ടായിരുന്നു. ആരോ മൊബൈലിൽ പകർത്തിയ ഈ വീഡിയോ സോഷ്യൽ മീഡിയിയിൽ വെെറലാണ്.