കൊച്ചി: റെക്കാഡ് കുതിപ്പിന് താത്കാലിക വിരാമമിട്ട് സംസ്‌ഥാനത്ത് സ്വർണവില ഇന്നലെ കുറഞ്ഞു. 160 രൂപ താഴ്‌ന്ന് പവൻവില 27,840 രൂപയായി. 20 രൂപ കുറഞ്ഞ് 3,480 രൂപയാണ് ഗ്രാം വില. അന്താരാഷ്‌ട്ര വിലയിലുണ്ടായ കുറവാണ് സംസ്‌ഥാനത്തും പ്രതിഫലിച്ചത്. കഴിഞ്ഞവാരം ഔൺസിന് 1,521 ഡോളറായിരുന്ന അന്താരാഷ്‌ട്ര വില ഇന്നലെ 1,509 ഡോളറിലേക്ക് താഴ്‌ന്നു.