joju-george

മലയാള സിനിമയുടെ പ്രിയപ്പെട്ട സംവിധായകൻ ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'പൊറിഞ്ചു മറിയം ജോസിലെ പാട്ടിന്റെ ടീസർ പുറത്തുവിട്ടു. ചിത്രത്തിൽ നൈല ഉഷ, ചെമ്പൻ വിനോദ്, ജോജു ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനം സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

ജ്യോതിഷ് ടി. കാശി എഴുതിയ വരികൾക്ക് ഈണം നൽകുന്നത് ജേക്‌സ് ബിജോയ് ആണ്. വിജയ് യേശുദാസും സച്ചിൻ രാജുമാണ് ഗായകർ. റെജിമോൻ നിർമ്മിക്കുന്ന ഈ ചിത്രം ഡേവിഡ് കാച്ചപ്പള്ളി അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിലാണ് തീയറ്ററുകളിൽ എത്തുന്നത്. അഭിലാഷ് ജി ചന്ദ്രനാണ് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്. ഡേവിഡ് കാച്ചപള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്തത്. ജേക്ക് ബിജോയാണ് സംഗീതം. എഡിറ്റിങ് ശ്യാം ശശിധരൻ.