pragya-singh-

ഭോപ്പാൽ: ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയതിലൂടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി നെഹ്റു ക്രിമിനലായെന്ന് ബി.ജെ.പി എം.പി പ്രജ്ഞാ സിംഗ് താക്കൂർ. മാതൃരാജ്യത്തെ വിഭജിക്കാൻ ശ്രമിച്ചവരെല്ലാം ക്രിമിനലുകളാണെന്നും പ്രജ്ഞാ സിംഗ് പറഞ്ഞു.

370, 35എ വകുപ്പുകൾ റദ്ദാക്കിയതിലൂടെ രാജ്യം അഭിമാനിക്കുകയാണെന്ന് അവർ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായെയും ഓർത്ത് അഭിമാനിക്കുന്നവർ രാജ്യസ്നേഹികളാണെന്നും പ്രജ്‌ഞ പറഞ്ഞു.

എന്നാൽ നെഹ്റുവിനെതിരെയുള്ള പ്രജ്ഞയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കോൺഗ്രസ് രംഗത്തെത്തി. പ്രജ്ഞാ സിംഗിന്റെ ഉള്ളിലുള്ള ഗോഡ്സെയാണ് ഇത്തരം കാര്യങ്ങൾ പറയുന്നത്. ഗോഡ്സെയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ് പ്രഗ്യാ സിംഗ് താക്കൂറും ശിവരാജ് സിംഗ് ചൗഹാനും. ചിലപ്പോൾ അവര്‍ ഗാന്ധിക്കെതിരെ മോശം വാക്കുകൾ പറയും. ചിലപ്പോൾ നെഹ്റുവിനെതിരെയും'.-കോൺഗ്രസ് നേതാവ് ശോഭ ഒസ പറഞ്ഞു.