gulf

ഷാർജ: ഏഷ്യക്കാരായ പ്രവാസി ദമ്പതികൾ കാറിനുള്ളിൽ തനിച്ചാക്കിപോയ കുട്ടിക്ക് രക്ഷകനായത് പൊലീസ്. കുട്ടിയെ ദമ്പതികൾ വാഹനത്തിൽ നിന്ന് എടുക്കാൻ മറന്നതാണെന്ന് ഷാര്‍ജ പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

അൽ നഹ്‍ദയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ലോക്ക് ചെയ്ത വാഹനത്തിനുള്ളിൽ കുട്ടിയെ കണ്ട ചിലർ ഷാർജ പൊലീസിന്റെ മൊബൈൽ പൊലീസ് സെന്ററിൽ വിവരമറിയിക്കുകയായിരുന്നു. അത്യാഹിതം ഒഴിവാക്കാനും കുട്ടിയെ രക്ഷിക്കാനുമായി ഉടൻ തന്നെ പൊലീസ് സംഘത്തെ സ്ഥലത്തേക്കയച്ചു. വാഹനത്തിനുള്ളിൽ വായുസമ്പർക്കം കുറവായിരുന്നതിനാൽ കുട്ടിക്ക് ശ്വാസതടസം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. വാതിൽ തുറക്കാന് കുട്ടിക്ക് സാധിച്ചതുമില്ല.

സ്ഥലത്തെത്തിയ പൊലീസ് വാഹനത്തിന്റെ ഡോർ തുറന്ന് കുട്ടിയെ പുറത്തിറക്കുകയായിരുന്നു. കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും വാഹനത്തിനുള്ളിൽ അവരെ തനിച്ചാക്കരുതെന്നും ഷാർജ പൊലീസ് അറിയിച്ചു.