സോഷ്യൽ മീഡിയയിലും സിനിമയിലും ഒരേപോലെ തിളങ്ങിനിൽക്കുന്ന താരമാണ് അനു സിതാര. മലയാളത്തിലെ മിക്ക മുൻനിര നായകരോടൊപ്പം അഭിനയിച്ച താരത്തിന് കെെനിറയെ ചിത്രങ്ങളാണ് ഉള്ളത്. അതേസമയം താരത്തിനെതിരെ വന്ന കമന്റിന് കൊടുത്ത മറുപടിയാണ് ഇപ്പോൾ വെെറലായിരിക്കുന്നത്.
'നീ വെള്ളപ്പൊക്കത്തിൽ ചത്തില്ലേ' എന്നായിരുന്നു ഒരാൾ കമന്റിട്ടത്. നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയാണ് കമന്റിട്ടത്. അതിന് മറുപടിയായി 'നിന്നെപോലെയുള്ളവർ ജീവിച്ചിരിക്കുമ്പോൾ കാലൻ എന്നെ വിളിക്കുവോ”എന്നായിരുന്നു അനു സിത്താരയുടെ മറുപടി. നേരത്തെ നടി നമിത പ്രമോദ് പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ പരിഹാസ കമന്റുമായി വന്നയാൾക്കാണ് താരം മറുപടി നൽകിയിരുന്നു.നിങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ എന്നും കേരളത്തിൽ പ്രളയമുണ്ടായപ്പോൾ സഹായിക്കേണ്ടത് സിനിമാ താരങ്ങളെന്നുമാണ് അയാൾ കമന്റ് ചെയ്തത്. ഇതിന് മറുപടിയായി സഹായം ചെയ്യുന്നത് നൂറു പേരെ അറിയിക്കണമെന്നില്ല ബ്രോ, നമ്മൾമാത്രം അറിഞ്ഞാൽ മതിയെന്നാണ് നമിതയുടെ പ്രതികരണം.