oh-my-god

ഓ മൈ ഗോഡിന്റെ ബെംഗ്ളൂർ ഷെഡ്യൂൾ എപ്പിസോഡുകളിൽ ശ്രദ്ധേയമായ ഒന്നാണ് ഈ വാരം ടെലികാസ്റ്റ് ചെയ്തത്. സിനിമയിൽ നായികയാകാൻ ആഗ്രഹിച്ച് ഒന്ന് രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച പെൺകുട്ടിയാണ് കാസ്റ്റിംഗ് ഡയറക്ടറെ കാണാൻ വന്നത്. ഒരു ഹോട്ടലിലേയ്ക്ക് വിളിച്ചു വരുത്തി കാസ്റ്റിംഗ് ഡയറക്ടർ ഇൻറർവ്യൂ നടത്തുകയായിരുന്നു. ഇതിനിടയിൽ പെൺകുട്ടി അവളുടെ സിനിമാസ്വപ്നങ്ങൾ കാസ്റ്റിംഗ് ഡയറക്ടറോട് പങ്കുവച്ചു.

പെൺകുട്ടിയെ കാസ്റ്റിംഗ് ഡയറക്ടറുടെ അടുത്ത് എത്തിച്ച സുഹൃത്തിന്റെ അസാന്നിദ്ധ്യത്തിൽ പിന്നീട് പെൺകുട്ടിയുമായി ഡയറക്ടർ സംസാരിച്ചു. പിന്നീട് ഓ മൈ ഗോഡ് സംഘം തന്നെ പ്ലാൻ ചെയ്തത് അനുസരിച്ച് പെൺകുട്ടിയുടെ സുഹൃത്ത് ഡയറക്ടറോട് വഴക്കിടുന്നു. പെൺകുട്ടിയോട് ഡയറക്ടർ അപമര്യാദയായി പെരുമാറി എന്നതാണ് വിഷയം. ക്ലൈമാക്സിൽ പണി ഒരുക്കിയ ടീം മുഴുവൻ ചേർന്ന് ഓ മൈ ഗോഡാണിത് എന്ന് പറയുന്നു. വേറിട്ട ഫ്രൈയിമും സബ്ജക്റ്റും പ്രേക്ഷകർക്ക് ഈ എപ്പിസോഡിൽ സമ്മാനിക്കുന്നുണ്ട്