കോവളം : വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് കൈത്താങ്ങായി കോവളം ജനമൈത്രി പൊലീസും സന്നദ്ധ സംഘടനകളും രംഗത്തെത്തി. 1500 ഓളം ബോട്ടിൽ കുടിവെള്ളം, 600 കിലോ അരി, സാനിറ്ററി നാപ്കിൻ പാഡ്, സോപ്പ്, ബിസ്കറ്റ്, തേയില, പഞ്ചസാര, കുട്ടികളുടെയും മുതിർന്നവരുടെയും വസ്ത്രങ്ങൾ, ബ്രഷ്, പേസ്റ്റ്, മെഴുകുതിരി, കൊതുകുതിരി, ക്ലീനിംഗ് സാധനങ്ങൾ തുടങ്ങിയവ ഉൾപ്പെടെ ഒരു ലോഡ് സാധനങ്ങളാണ് ശേഖരിച്ച് ദുരിതാശ്വാസ ക്യാമ്പിൽ നൽകുന്നതിന് സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയത്.
കോവളം പൊലീസ് സ്റ്റേഷൻ പരിധിയിലെ സി.ജി.ഒ കോപ്ലക്സ് റസിഡന്റ്സ് അസോസിയേഷൻ, അഞ്ചാംകല്ല് റസിഡന്റ്സ് അസോസിയേഷൻ, കേരള ടൂറിസം പ്രൊട്ടക്ഷൻ ആൻഡ് ഡെവലപ്മെന്റ് കൗൺസിൽ, സെബാസ്റ്റ്യൻ ആൻഡ് ഇന്ത്യൻ സോഷ്യൽ പ്രോജക്ട്, കോവളം ഹോംസ്റ്റേ അസോസിയേഷൻ, നിർഭയാ വോളന്റിയേഴ്സ്, ലൈഫ് ഗാർഡ് കോവളം, ഫാത്തിമ ഗ്യാസ് ഏജൻസി, എ.കെ.സ്റ്റോർ, തിയേറ്റർ ജംഗ്ഷൻ, മുട്ടയ്ക്കാട് ആട്ടോ സ്റ്റാന്റുകൾ, കോവളം ഡ്രൈവേഴ്സ് യൂണിയൻ, ടർട്ടിൽ ടാക്സി സ്റ്റാൻഡ്, പാലസ് ടാക്സി സ്റ്റാൻഡ്, സുരേഷ്, ജയൻ, ഡോ. പ്രദീപ് ആന്റണി, റഹിം, ജനമൈത്രി സമിതി മെമ്പർ സലിം തുടങ്ങിയവരിൽ നിന്നും കോവളം എസ്.എച്ച്.ഒ അനിൽകുമാർ, എസ്.ഐ രതീഷ്, കുമാർ ടി.കെ. അജിത്ത്, മണികണ്ഠനാശാരി, ജനമൈത്രി കോ - ഓർഡിനേറ്റർ ബിജു, പി.ആർ.ഒ റസൽ, ജനമൈത്രി സി.ആർ.ഒയും ബീറ്റ് ഓഫീസറുമായ എ.എസ്.ഐ അശോകൻ, ബീറ്റ് ഓഫീസർ ഷിബുനാഥ് എന്നിവരടങ്ങിയ സംഘമാണ് ദുരിതബാധിതർക്കുള്ള അവശ്യസാധനങ്ങൾ ശേഖരിച്ച് നൽകിയത്.