അല്ലു അർജ്ജുനും ജയറാമും ഒന്നിക്കുന്ന ചിത്രത്തിന് അല വൈകുന്തപുരം ലോ എന്ന് പേരിട്ടു. തെലുങ്കിലെ ഹിറ്റ് മേക്കർ ത്രീവിക്രം ശ്രീനിവാസ് ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാ ബാദിൽ പുരോഗമിക്കുകയാണിപ്പോൾ
.
പൂജാ ഹെഗ്ഡേയും നിവേദാ പൊതുരാജും നായികമാരാകുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന താരം മുരളിയാണ്. ബോളിവുഡ് താരം തബുവാണ് ജയറാമിന്റെ നായികയാകുന്നത്. സെപ്തംബർ പകുതിയോടുകൂടി ജയറാമിന്റെ രംഗങ്ങളുടെ ചിത്രീകരണം പൂർത്തിയാകും. എസ്.എസ്. തമനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.അടുത്ത ജനുവരിയിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.