തെന്നിന്ത്യൻ നായിക കീർത്തി സുരേഷിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന് മൈതാൻ എന്ന് പേരിട്ടു. ഫുട്ബാളിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഇൗ ചിത്രത്തിലെ നായകൻ അജയ് ദേവ്ഗൺ ആണ്. ഇന്ത്യൻ ഫുട്ബാളിന്റെ സുവർണ്ണ കാലഘട്ടത്തിന്റെ കഥയാണ് ഇൗ ചിത്രം പറയുന്നത്.ഇന്ത്യൻ ഫുട്ബാൾ കോച്ചായ സയിദ് അബ്ദുൾ റഹീമിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ മുംബയിൽ തുടങ്ങി.
ബോണി കപൂറാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ബദായി ഹോ എന്ന ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടിയ അമിത് രവീന്ദ്ര നാഥ് ശർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈ വിൻ ക്വദ്റോസ് , റിതേഷ് ഷായും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.