പതിവായി ഉറക്കം തടസപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും വഴിതെളിച്ചേക്കാം. അതിനാൽ ശാന്തമായ ഉറക്കത്തിനുള്ള വഴികൾ തേടുക.ഉറക്കത്തിന് കൃത്യസമയം നിശ്ചയിക്കുന്നതിലൂടെ നല്ല ഉറക്കം നേടാം. ഉറങ്ങാൻ കിടക്കുമ്പോൾ ശരീരം അയച്ച് നിവർന്ന് കിടക്കുക. കാൽപ്പാദം, നടുഭാഗം, നെഞ്ച്, കൈകൾ, ചുമലുകൾ എന്നിവ ശാസോച്ഛ്വാസത്തിന് അനുസരിച്ച് റിലാക്സ് ചെയ്യുക. ഇങ്ങനെ വേഗത്തിൽ ശാന്തമായ ഉറക്കത്തിലേക്ക് പോകാം. അനാവശ്യവും പിരിമുറുക്കം ഉണ്ടാക്കുന്നതുമായ ചിന്തകൾ ഉറക്കത്തിന് വിഘാതമാകുമെന്ന കാര്യത്തിൽ തർക്കമില്ല. പകൽ സംഭവിച്ച സ്വസ്ഥതകെടുത്തുന്ന സംസാരമോ പ്രശ്നങ്ങളോ മനസിൽ സൂക്ഷിക്കരുത്.
പ്രാർത്ഥന, ധ്യാനം, ശുദ്ധസംഗീതം എന്നിവയിലൂടെ ശാന്തമായ മനസ് കൈവരിക്കുക. യോഗ ശീലിക്കുന്നത് സ്വസ്ഥവും ശാന്തവുമായ ഉറക്കത്തിന് മികച്ച വഴിയാണ്. ഉറങ്ങാൻ പോകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ കിടക്കയിൽ സൂക്ഷിക്കുകയോ അരുത്. ഉറങ്ങാൻ പോകുന്നതിന് മുൻപ് ഒരു കപ്പ് ഇളം ചൂടുള്ള പാൽ കുടിക്കുന്നതും നല്ലതാണ്.