rajnath-singh

ന്യൂഡൽഹി: പ്രതിരോധ മേഖലയിൽ നിർണ്ണായക തീരുമാനവുമായി കേന്ദ്രസർക്കാർ. സ്വകാര്യ ആയുധ നിർമ്മാണ കമ്പനികൾക്ക് ഇനിമുതൽ സർക്കാരിന്റെ പരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കാമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ തീരുമാനം പ്രതിരോധ മന്ത്രാലയത്തിന് കൂടുതൽ കരുത്ത് പകരുമെന്നും പ്രതിരോധ മേഖലയുടെ തടസങ്ങൾ ഇതോടെ നീങ്ങുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അദാനി ഗ്രൂപ്പടക്കം 222 കമ്പനികളാണ് സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നത്.