kantararu-mohananru

കൊച്ചി: 12 വർഷമായി അകാരണമായി മാറ്റി നിറുത്തിയിരിക്കുകയാണെന്നും തന്നെ ശബരിമല തന്ത്രിയായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് താഴ്‌ണൺ കുടുംബാംഗം കണ്‌ഠരര് മോഹനരര് ഹൈക്കോടതിയെ സമീപിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഇതുസംബന്ധിച്ച് നിർദേശം നൽകണമെന്നാണ് കോടതിയിൽ മോഹനരര് ഹർജി നൽകിയിരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വംബോർഡ്, ദേവസ്വം കമ്മിഷണർ എന്നിവരെ എതിർ കക്ഷി ആക്കിയാണ് ഹർജി. ശബരിമലയിൽ ഒരു വർഷത്തെ താന്ത്രിക ചുമതലകൾ വഹിക്കുന്നതിനായി തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനരര് വെള്ളിയാഴ്ച ചുമതലയേറ്റിരുന്നു, കണ്ഠരര്‌ മോഹനരരുടെ മകനാണ് അദ്ദേഹം. തന്ത്രി കണ്ഠരര് രാജീവരര് ഒരു വർഷം കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് താഴ്‌മൺ മഠത്തിലെ ധാരണപ്രകാരം മഹേഷ്‌മോഹനര് ചുമതലയേറ്റത്.