kumar-death

പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാർ ട്രെയിൻ തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ക്യാമ്പിലെ മുൻ ഡെപ്യൂട്ടി കമാൻഡന്റ് എൽ. സുരേന്ദ്രൻ അറസ്റ്റിൽ. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അതേസമയം കേസന്വേഷണം തൃപ്തികരമാണെന്ന് കുമാറിന്റെ ഭാര്യ സജിനി പറഞ്ഞു. കഴിഞ്ഞമാസം 25നാണ് ലക്കിടിക്ക് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മേലുദ്യോഗസ്ഥരുടെ പീഡനവും ജാതി വിവേചനവുമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.

പ്രത്യേക സംഘം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. അന്വേഷണത്തിൽ കുമാറിന്റെ മരണത്തിന് കാരണം മാനസിക പീഡനമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഏഴ് പൊലീസുകാരെ മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.