namajapam

തിരുവനന്തപുരം: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് സർക്കാർ നിലപാടിനോട് സ്ത്രീ സമൂഹത്തിന് കടുത്ത എതിർപ്പുണ്ടായിരുന്നുവെന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ . ഇത് സംബന്ധിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച രേഖയിലാണ് ഇക്കാര്യമുള്ളത്. പാർട്ടിയുടെ ഗൃഹസന്ദർശന വേളയിലാണ് സ്ത്രീ സമൂഹം ഇതു പ്രകടിപ്പിച്ചതെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ശബരിമല കോടതിവിധിക്കെതിരെ പന്തളത്തും മറ്റും പ്രകടനങ്ങൾ തുടങ്ങിയ ഉടനെ സമൂഹത്തിന്റെ വികാരം മനസ്സിലാക്കി പ്രതിരോധ നടപടികളെടുക്കാൻ കഴിഞ്ഞില്ലെന്ന സ്വയം വിമർശനവും റിപ്പോർട്ടിലുണ്ട്. അതേ സമയംസ്ത്രീകളുടെ വിയോജിപ്പിനെ തങ്ങൾക്കനുകൂലമായി ഉപയോഗപ്പെടുത്താൻ സംഘപരിവാർ ശക്തികൾ നടത്തിയ ശ്രമം തടയാനും പാർട്ടിക്ക് കഴിഞ്ഞില്ലെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. സെക്രട്ടേറിയറ്ര് യോഗം ഇന്ന് സമാപിക്കും. മൂന്നുദിവസം നീണ്ടു നിൽക്കുന്ന സംസ്ഥാന കമ്മിറ്റി യോഗം നാളെ തുടങ്ങും.