manju-warrier

ഷിംല: സിനിമാ ചിത്രീകരണത്തിനിടെ ഹിമാചൽപ്രദേശിൽ പ്രളയത്തിൽ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരെന്ന് അധികൃതർ അറിയിച്ചു. മഞ്ജുവിനും സംഘത്തിനും വെള്ളവും ഭക്ഷണവും എത്തിച്ചു നൽകിയിട്ടുണ്ടെന്നും, വൈകിട്ടോടു കൂടി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിയുമെന്ന് ഹിമാചൽ പൊലീസ് കമ്മിഷണർ അറിയിച്ചു. ഇവരെ മണാലിയിലേക്ക് മാറ്റിയതായി കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഓഫീസ് അറിയിച്ചു.

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന 'കയറ്റം' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് കനത്ത മഴയിലും മണ്ണിടിച്ചിലിലും ഹിമാചൽപ്രദേശിലെ ഛത്രുവിൽ സംഘം കുടുങ്ങിയത്. ഭക്ഷണമടക്കം കിട്ടാത്ത സാഹചര്യമാണ് നിലവിലുണ്ടായിരുന്നതെന്ന് മഞ്ജു വാര്യർ സഹോദരൻ മധു വാര്യരെ ഫോണിൽ അറിയിച്ചിരുന്നു.