ഉത്തർപ്രദേശ് : ഇരുപത്തിരണ്ടുകാരിയായ യുവതി പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത് സ്വന്തം അച്ഛന്റെ ക്രൂരതകൾ. പതിനഞ്ച് വർഷക്കാലമായി അച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന പരാതിയുമായിട്ടാണ് ഇരുപത്തിരണ്ടുകാരിയായ മകൾ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. ഉത്തർപ്രദേശിലെ ഛിൻഹട്ട് സ്വദേശിയായ യുവതിയാണ് അച്ഛന്റെ ക്രൂരതകൾ വെളിപ്പെടുത്തിയത്. എന്നാൽ ഇതിൽ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത മകളെ പ്രാപിക്കുവാൻ അച്ഛന് എല്ലാ പിന്തുണയും നൽകിയത് പെറ്റമ്മയായിരുന്നു എന്നാണ്. പീഡിപ്പിക്കുമ്പോൾ ഗർഭനിരോധന വസ്തുക്കൾ പിതാവിന് അമ്മ നൽകിയിരുന്നുവെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. തനിക്കു നേരെയുള്ള പീഡനം ഇത്രയും നാൾ സഹിക്കുകയായിരുന്നെന്നും എന്നാൽ തന്റെ ഇളയ സഹോദരിയേയും അച്ഛൻ പീഡിപ്പിക്കാനാരം ഭിച്ചതോടെയാണ് പരാതിയുമായി രംഗത്തുവരാൻ യുവതി തീരുമാനിച്ചതെന്നും പൊലീസിനോട് വെളിപ്പെടുത്തി.
യുവതിയുടെ പരാതി സ്വീകരിച്ച പൊലീസ് നാൽപ്പത്തിനാലുകാരനായ പിതാവിനെതിരെ കേസെടുക്കുകയും , മാതാവിനെ അറസ്റ്റുചെയ്യുകയും ചെയ്തിട്ടുണ്ട് . മകളെ പീഡിപ്പിച്ചതിനും കൂട്ടുനിന്നതിനും ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. മക്കളെ ലൈഗിംകമായി പിതാവ് ചൂഷണം ചെയ്യുന്നത് അടുത്ത ബന്ധുക്കൾക്കും സഹോദരൻമാർക്കും അറിയാമെങ്കിലും ഭയന്ന് പുറത്തുപറയാതിരുന്നതാണെന്നും റിപ്പോർട്ടുകളുണ്ട്. പെൺകുട്ടികളെ സർക്കാർ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.