yellow-alert

തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളിൽ നാളെ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം. മുന്നറിയിപ്പിനെ തുടർന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്,കണ്ണൂർ ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും അറിയിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാദ്ധ്യത.

മഴ കനക്കുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പൊന്നും നൽകിയില്ല. ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിയ്ക്കുന്ന സ്കൂളുകൾക്ക് നാളെ (ആഗസ്റ്റ് 21, ബുധനാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എന്നാൽ ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനത്തിന് ബുദ്ധിമുട്ട് ഇല്ലാത്ത സാഹചര്യമാണെങ്കിൽ,​ ക്ലാസ് എടുക്കാൻ സാധിക്കുന്ന വിദ്യാലയങ്ങൾക്ക് അവധി ബാധകമായിരിക്കില്ലെന്നും കളക്ടർ അറിയിച്ചു.