വിലക്കേർപ്പെടുത്തി
കൊല്ലം, കടക്കൽ, ആനപ്പാറ, ബിജി വിലാസത്തിൽ എസ്. സുദർശന്റെ മകൻ സോനു മോനെ പരീക്ഷാഹാളിൽ സ്മാർട്ട് വാച്ച് കൈവശം വച്ചു എന്ന കാരണത്താൽ 2018 ഒക്‌ടോബർ 11 മുതൽ രണ്ട് വർഷത്തേക്ക് പി.എസ്.സി.യുടെ വിവിധ തെരഞ്ഞെടുപ്പ് നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി.
അഭിമുഖം
കാറ്റഗറി നമ്പർ 32/2019 പ്രകാരം ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ(നേത്ര) (എൻ.സി.എ-പട്ടികജാതി) തസ്തികയിലേക്ക് സെപ്തംബർ 4 നും, കാറ്റഗറി നമ്പർ 436/2016 പ്രകാരം ലീഗൽ മെട്രോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് സെപ്തംബർഅഞ്ച്, ആറ് തീയതികളിലും പി.എസ്.സി. ആസ്ഥാന ഓഫീസിലും തൃശൂർ ജില്ലയിൽ കാറ്റഗറി നമ്പർ 272/2017 പ്രകാരം വിദ്യാഭ്യാസവകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ്(മലയാളം) തസ്തികയിലേക്ക് 21, 22 തീയതികളിൽ പാലക്കാട് ജില്ലാ പി.എസ്.സി. ഓഫീസിലും അഭിമുഖം നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്.
നീന്തൽക്ഷമതാപരീക്ഷ
കാറ്റഗറി നമ്പർ 358/2016, 359/2016 പ്രകാരം ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പിൽ ഫയർമാൻ-ട്രെയിനി (പട്ടികജാതി/പട്ടികവർഗ്ഗം, പട്ടികവർഗക്കാർക്ക് പ്രത്യേകമായുളള നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്ക് 30, 31 തീയതികളിൽ തിരുവനന്തപുരം, കാര്യവട്ടത്തുളള ലക്ഷ്മി ഭായി നാഷണൽ കോളേജ് ഒഫ് ഫിസിക്കൽ എഡ്യൂക്കേഷനിലെ നീന്തൽ കുളത്തിൽ നീന്തൽക്ഷമതാപരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്, രജിസ്റ്റേഡ് തപാൽ വഴി അയച്ചിട്ടുണ്ട്.
പ്രായോഗികപരീക്ഷ
കാറ്റഗറി നമ്പർ 253/2017 പ്രകാരം സംസ്ഥാന ജലഗതാഗത വകുപ്പിൽ ഫിറ്റർ ഗ്രേഡ് 2 തസ്തികയിലേക്ക് 26, 27, 29 തീയതികളിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ, ഗവൺമെന്റ് ഐ.ടി.ഐ. യിൽ വച്ച് പ്രായോഗിക പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. 24 വരെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ പി.എസ്.സി. ആസ്ഥാന ഓഫീസിലെ ജി.ആർ 8 സെക്ഷനുമായി നേരിട്ട് ബന്ധപ്പെടണം. (ഫോൺ: 0471 2546440)
ശാരീരിക അളവെടുപ്പ്
കാറ്റഗറി നമ്പർ 456/2016 പ്രകാരം ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് 26 മുതൽ സെപ്തംബർ 4 വരെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുളളവർക്ക് കൊല്ലം മേഖലാ ഓഫീസിലും, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലുളളവർക്ക് എറണാകുളം മേഖലാ ഓഫീസിലും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുളളവർക്ക് 26 മുതൽ സെപ്തംബർ 16 വരെ കോഴിക്കോട് മേഖലാ ഓഫീസിലും ശാരീരിക അളവെടുപ്പ് നടത്തും.
കാറ്റഗറി നമ്പർ 457/2016 പ്രകാരം ജയിൽ വകുപ്പിൽ വനിതാ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയിലേക്കുളള ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് സെപ്തംബർ
അഞ്ച്, ആറ് തീയതികളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുളളവർക്ക് കൊല്ലം മേഖലാ ഓഫീസിലും, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലുളളവർക്ക് സെപ്തംബർ അഞ്ചിന് എറണാകുളം മേഖലാ ഓഫീസിലും, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുളളവർക്ക് സെപ്തംബർ 17, 23 തീയതികളിൽ കോഴിക്കോട് മേഖലാ ഓഫീസിലും ശാരീരിക അളവെടുപ്പ് നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകളുടെ അസൽ സഹിതംഹാജരാകണം.
പരസ്യലേല വിജ്ഞാപനം
നശിപ്പിക്കുവാൻ പാകമായ ഉത്തരകടലാസുകൾ, ഉപയോഗശേഷമുളള പഴയ ചോദ്യപേപ്പറുകൾ, ഒ.എം.ആർ. ഷീറ്റുകൾ എന്നിവ 27 ന് ഉച്ചയ്ക്ക് രണ്ടിന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ പരസ്യലേലം ചെയ്യും. വിശദവിവരങ്ങൾ വെബ്‌സൈറ്റിലെ ടെൻഡർ ലിങ്കിൽ ലഭിക്കും.