bjp-

കൊച്ചി: ബി.ജെ.പിയുടെ അംഗത്വവിതരണത്തിന്റെ ഒന്നാംഘട്ടം വൻ വിജയമെന്ന് സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു സംവിധായകൻ സോമൻ അമ്പാട്ടും കൊടുങ്ങല്ലൂർ മുൻ എം.എൽ.എയും ജെ.എസ്.എസ് നേതാവുമായിരുന്ന ഉമേഷ് ചള്ളിയിലും ബി.ജെ.പിയിൽ ചേർന്നതായി ശ്രീധരൻ പിള്ള അറിയിച്ചു.

മെമ്പർഷിപ്പ് കാമ്പെയിന് നല്ല പ്രതികരണമാണുണ്ടായതെന്നും ബിജെപിയുടെ അംഗത്വം 40 ശതമാനം കൂടയെന്നും അദ്ദേഹം പറഞ്ഞു. ഒന്നാംഘട്ട അംഗത്വ വിതരണം ഇതോടെ അവസാനിച്ചെന്നും ശ്രീധരൻ പിള്ള അറിയിച്ചു

തിരക്കഥാകൃത്തും നിർമാതാവുമായ സോമൻ അമ്പാട്ട്, ആയിരം അഭിലാഷങ്ങൾ, എന്നും മാറോടണയ്ക്കാൻ, ഒപ്പം ഒപ്പത്തിനൊപ്പം, അഗ്നിമുഹൂർത്തം തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

bjp-

2001ൽ യു.ഡി.എഫിനൊപ്പം ജെ.എസ്.എസ് സ്ഥാനാർത്ഥിയായി വിജയിച്ച എം.എൽ.എയാണ് ഉമേഷ് ചള്ളിയിൽ. അന്ന് ശ്രീനാരായണഗുരുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത് വിവാദമാവുകയും ഇതിന്റെ പേരിൽ കോടതി നടപടികളുണ്ടാവുകയും ചെയ്തിരുന്നു.

നാളെ കോഴിക്കോട്ട് ന്യൂനപക്ഷ നവാഗത സമ്മേളനം നടക്കുമെന്ന് ശ്രീധരൻ പിള്ള അറിയിച്ചു. കാലിക്കറ്റ് സർവകലാശാലയിലെ മുൻ വൈസ് ചാൻസലർ അബ്ദുൽ സലാം നാളെ അംഗത്വമെടുക്കും. അബ്ദു റഹ്മാൻ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്‍ദ് താഹ ബാഫഖി തങ്ങൾ, മുൻ മേയർ യു.ടി.രാജൻ എന്നിവരും നാളെ ബിജെപിയിൽ ചേരുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു.