ku


ഒന്നാം വർഷ ബിരു​ദാ​ന​ന്തര ബിരുദ പ്രവേശനം(പി.ജി) - 2019
ജന​റൽ/മറ്റ് വിഭാ​ഗ​ങ്ങൾക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് മേഖല തല​ത്തിൽ

സർവ​ക​ലാ​ശാ​ല​യോട് അഫി​ലി​യേറ്റ് ചെയ്തി​ട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.​ഐ.​റ്റി./ ഐ.​എ​ച്ച്.​ആർ.​ഡി. കോളേ​ജുകളിൽ ഒന്നാം വർഷ പി.ജി കോഴ്സു​കളിലെ ഒഴി​വുള്ള സീറ്റു​ക​ളി​ലേയ്ക്ക് ജന​റൽ/മറ്റ് സംവ​രണ വിഭാ​ഗ​ങ്ങൾക്ക് മേഖല തല​ത്തിൽ സ്‌പോട്ട് അലോ​ട്ട്‌മെന്റ് നട​ത്തു​ന്നു. കൊല്ലം മേഖലയിലും ആലപ്പുഴ മേഖലയിലും ഉൾപ്പെ​ടു​ത്തി​യി​ട്ടുള്ള കോളേ​ജു​ക​ളി​ലേയ്ക്ക് 22​ന് യഥാ​ക്രമം കൊല്ലം എസ്.​എൻ കോളേജിലും, ആലപ്പുഴ എസ്.ഡി.കോളേജിലും, തിരുവനന്തപുരം മേഖലയിലും അടൂർ മേഖലയിലും ഉൾപ്പെ​ടു​ത്തി​യി​ട്ടുള്ള കോളേ​ജു​ക​ളി​ലേയ്ക്ക് 24​ന് യഥാ​ക്രമം സർവകലാശാല ആസ്ഥാ​ന​ത്തുള്ള സെനറ്റ് ഹാളിലും അടൂർ സെന്റ് സിറിൾസ് കോളേജിലുമാണ് സ്‌പോട്ട് അലോ​ട്ട്‌മെന്റ് നട​ത്തു​ന്നത്. എസ്.സി/എസ്.ടി സ്‌പോട്ട് അലോ​ട്ട്‌മെന്റിന് ശേഷം ഒഴിവ് വന്ന സീറ്റു​കൾ അർഹ​രായ മറ്റു വിഭാ​ഗ​ങ്ങ​ളി​ലേയ്ക്ക് നിയ​മാ​നു​സൃതം മാറ്റി ഈ സ്‌പോട്ട് അലോ​ട്ട്‌മെന്റ് വഴി നികത്തും. രാവിലെ ഒമ്പത് മുതൽ 11 വരെ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. ഈ സമ​യ​ത്തി​നകം ഹാജ​രാ​യി രജി​സ്റ്റർ ചെയ്ത​വ​രിൽ നിന്നും റാങ്ക് പട്ടിക തയ്യാ​റാക്കി സ്‌പോട്ട് അലോ​ട്ട്‌മെന്റ് നട​ത്തും.​ നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ സ്‌പോട്ട് അലോട്ട്‌മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങുവാൻ പാടുള്ളൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ വരുന്ന വിദ്യാർത്ഥികളുടെ കൈവശം യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരിക്കണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ യാതൊരു കാരണവശാലും മാറ്റം അനുവദിക്കുകയില്ല. രജിസ്‌ട്രേഷൻ സമയംകഴിഞ്ഞു വരുന്നവരെ പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എ(http://admissions.keralauniversity.ac.inൽ
സ്‌പോട്ട് അലോ​ട്ട്‌മെന്റിൽ പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥി​കളും ഓൺലൈൻ അപേ​ക്ഷ​യുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് നിർബ​ന്ധ​മായും കൊണ്ടുവരണം.രജിസ്‌ട്രേഷൻ സമയത്ത് റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളിൽ നിന്നും സർവകലാശാല തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ള എല്ലാവരേയും പരി​ഗ​ണി​ച്ച​തിന് ശേഷം മാത്രമേ അലോട്ട്‌മെന്റിൽ പരിഗണിക്കുകയുള്ളൂ. അലോട്ട്‌മെന്റ് ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേണ്ടതായ പ്രവേശന ഫീസ് 1040/- രൂപ (എസ്.സി/എസ്.ടി വിഭാ​ഗം 310/-രൂപ) കൈയിൽ കരുതണം. ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ഇല്ലാത്ത വിദ്യാർത്ഥി​കൾക്ക് അഡ്മി​ഷൻ ലഭിക്കു​ക​യാ​ണെ​ങ്കിൽ രജി​സ്‌ട്രേ​ഷൻ ഫീസായ 535/- രൂപയും (എസ്.സി/എസ്.ടി വിഭാ​ഗം 270/-രൂപ) ഒടു​ക്കണം. ഇതിനായി കൂടുതൽ സമയം അനുവദിക്കുന്നതല്ല. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ കോളേജിൽ നിന്നും ലഭിച്ച തിരിച്ചറിയൽ കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ നിർബന്ധമായും ഹാജരാക്കണം. പ്രവേശന ഫീസ് മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർത്ഥികൾ വീണ്ടും ഈ തുക ഒടുക്കേണ്ടതില്ല. അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് നിശ്ചയമായും കൈവശം സൂക്ഷിക്കണം. സ്വാശ്ര​യ(​മെ​റിറ്റ് സീറ്റു​കൾ)/യു.​ഐ.റ്റി. കോളേ​ജു​ക​ളിൽ പ്രവേ​ശനം ആഗ്ര​ഹി​ക്കുന്ന എല്ലാ വിദ്യാർത്ഥി​കളും മേൽ പറഞ്ഞ തീയ​തി​ക​ളിൽ സ്‌പോട്ട് അലോ​ട്ട്‌മെന്റിൽ പങ്കെ​ടു​ക്കണം.​ കോ​ളേജ് തല​ത്തിൽ നേരി​ട്ടുള്ള പ്രവേ​ശനം അനു​വ​ദി​ക്കു​ന്ന​ത​ല്ല.​ സർവ​ക​ലാ​ശാല നിശ്ചയിക്കുന്ന തീയ​തിക്കു ശേഷം ഒരു കാര​ണ​വ​ശാലും പ്രവേ​ശനം അനു​വ​ദി​ക്കു​ന്ന​ത​ല്ല.​ ര​ജി​സ്‌ട്രേ​ഷൻ ഉള്ള മുഴു​വൻ വിദ്യാർത്ഥി​ക​ളേയും പരി​ഗ​ണിച്ച ശേഷം മാത്രമേ ഓൺലൈൻ ര​ജി​സ്‌ട്രേ​ഷൻ ഇല്ലാ​ത്ത​വരെ പരി​ഗ​ണി​ക്കു​ക​യു​ള്ളു.സ്‌പോട്ട് അലോട്ട്‌മെന്റിനാ​​യി സർവ​ക​ലാ​ശാ​ല​യി​ലേയ്ക്ക് അപേ​ക്ഷ​കൾ ഒന്നും തന്നെ അയ​ക്കണ്ട

പുതു​ക്കിയ പരീ​ക്ഷാ​തീ​യതി

22 ന് നട​ത്താ​നി​രുന്ന മൂന്നാം സെമ​സ്റ്റർ എൽ.​എൽ.ബി (മൂന്ന് വർഷം) ഡിഗ്രി പരീക്ഷ31 ലേക്കും നാലാം സെമ​സ്റ്റർ ബി.എ (സി.​ബി.​സി.​എ​സ്.​എ​സ്) ഡിഗ്രി പരീക്ഷ 24 ഉച്ചയ്ക്ക് 1.30 ലേക്കും മാറ്റി​യി​രി​ക്കു​ന്നു. മറ്റ് പരീ​ക്ഷ​കൾക്ക് മാറ്റ​മി​ല്ല.


ഓൺലൈൻ രജി​സ്‌ട്രേ​ഷൻ

സെപ്റ്റം​ബർ 18 മുതൽ ആരം​ഭി​ക്കുന്ന ബി.എ (എസ്.​ഡി.ഇ ബിരുദ (2017 അഡ്മി​ഷൻ)) മൂന്നും നാലും സെമ​സ്റ്റർ പരീ​ക്ഷ​ക​ളുടെ ഓൺലൈൻ രജി​സ്‌ട്രേ​ഷൻ ദീർഘി​പ്പി​ച്ചി​രി​ക്കു​ന്നു.

മാർക്ക് ലി​സ്റ്റു​കൾ കൈപ്പറ്റാം

മൂന്നും നാലും സെമ​സ്റ്റർ എം.​ബി.എ സപ്ലി​മെന്ററി 2019 (വി​ദൂര വിദ്യാ​ഭ്യാ​സം) പരീ​ക്ഷ​ക​ളുടെ മാർക്ക്ലി​സ്റ്റു​കൾ 20 ന് ശേഷം ഹാൾടി​ക്ക​റ്റു​കൾ ഹാജ​രാക്കി അതാത് പരീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളിൽ നിന്ന് കൈപ്പ​റ്റണം


പരീ​ക്ഷാ​ഫലം

സി.​ബി.​സി.​എസ് ബി.കോം അഞ്ചാം സെമ​സ്റ്റർ 2010, 2011 അഡ്മി​ഷൻ (മേ​ഴ്സി​ചാൻസ്), 2012 അഡ്മി​ഷൻ (സ​പ്ലി​മെന്റ​റി) പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. പുനർമൂ​ല്യ​നിർണ​യ​ത്തിനും സൂക്ഷ്മ​പ​രി​ശോ​ധ​നയ്ക്കും ഓൺലൈ​നായി 29 വരെ അപേ​ക്ഷി​ക്കാം. ഇതി​നായി കരട് മാർക്ക് ലിസ്റ്റ് ഉപ​യോ​ഗി​ക്കാം. മൂന്നാം സെമ​സ്റ്റർ എം.​എ​സ്.സി സ്റ്റാറ്റി​സ്റ്റി​ക്സ്, പോളി​മർ കെമി​സ്ട്രി, എം.എ മല​യാ​ളം, തമിഴ് പരീ​ക്ഷാ​ഫലം വെബ്‌സൈ​റ്റിൽ. എം.എ മല​യാളം ലാംഗ്വേജ് ആന്റ് ലിറ്റ​റേ​ച്ചർ, ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്റ​റേ​ച്ചർ, എം.​എ​സ്.സി കമ്പ്യൂ​ട്ടേ​ഷ​ണൽ ബയോ​ള​ജി, അക്വാ​ട്ടിക് ബയോ​ളജി ആന്റ് ഫിഷ​റീ​സ്, മാത്ത​മാ​റ്റി​ക്സ്, എൻവി​യോൺമെന്റൽ സയൻസസ് എം.​എഡ് 2017​-2019 ബാച്ച് (സി.​എ​സ്.​എ​സ്) പരീ​ക്ഷാ​ഫലം പ്രസി​ദ്ധീ​ക​രി​ച്ചു.


പരീ​ക്ഷാ​ഫീസ്

ഒക്‌ടോ​ബ​റിൽ നട​ക്കു​ന്ന മൂന്നാം സെമ​സ്റ്റർ എം.​എഡ്ഡ് (2018 സ്‌കീം) റെഗു​ലർ ഡിഗ്രി 2015 സ്‌കീം സപ്ലി​മെന്ററി പരീ​ക്ഷയ്ക്ക് പിഴ​കൂ​ടാതെ സെപ്തംബർ 16 വരെയും 150 രൂപ പിഴ​യോടെ സെപ്തം​ബർ 20 വരെയും 400 രൂപ പിഴ​യോടെ സെപ്തം​ബർ 26 വരെയും അപേ​ക്ഷി​ക്കാം.