accident

തിരുവനന്തപുരം: പോത്തുകലിൽ പ്രളയ ദുരിതബാധിതർക്ക് സഹായം ഏൽപ്പിച്ചു മടങ്ങവേ നാടക പ്രവർത്തക സംഘം നാടകിന്റെ അംഗങ്ങളും സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. അപകടത്തിൽ തിരുവനന്തപുരം സ്വദേശികളുമായ അഖിൽ, ശരത് എന്നിവർക്ക് പരിക്കേറ്റിട്ടുണ്ട്. അവർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സാ സൗകര്യങ്ങൾ സർക്കാർ ചെയ്യുന്നുണ്ട് അറിയിച്ചിട്ടുണ്ട്. ചികിത്സയുടെ പ്രാഥമിക ആവശ്യങ്ങൾക്കായി പതിനായിരം രൂപ വീതം ഇരുവർക്കും സംസ്ഥാന യുവജനക്ഷേമ ബോർഡ് നൽകുകയുണ്ടായി. കേരള വ്യവസായ സ്പോർട്സ് യുവജനകാര്യ വകുപ്പ് മന്ത്രി ശ്രീ.ഇ. പി. ജയരാജൻ നേരിൽ കണ്ട് വേണ്ട സഹായമെത്തിക്കുമെന്ന് അറിയിച്ചു. നാളെയാണ് ഇവരുടെ ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.