amitsha-

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങലിൽ പ്രളയം മൂലമുണ്ടായ നാശനഷ്ടം വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ദുരന്തത്തിന്റെ വ്യാപ്തി നേരിട്ട് മനസിലാക്കി സഹായം നിശ്ചയിക്കാനായി കേന്ദ്രസംഘം ഉടൻ കേരളത്തിലെത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

പ്രളയദുരന്തം നേരിടുന്ന സംസ്ഥാനങ്ങൾക്കുള്ള അടിയന്തരസഹായം തുടരണമെന്ന് അമിത് ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ധനമന്ത്രി നിർമ്മല സീതാരാമൻ, കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ, ആഭ്യന്തരമന്ത്രാലയത്തിലെയും നീതി ആയോഗിലെയും ഉദ്യോഗസ്ഥർ എന്നിവർ ഉന്നതതലയോഗത്തിൽ പങ്കെടുത്തു. ഒഡീഷ, ഹിമാചൽപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് ദുരന്തനിവാരണ ഫണ്ടിലേയ്ക്കുള്ള കഴിഞ്ഞ വർഷത്തെ അധികസഹായമായി 4432.10 കോടി രൂപ അനുവദിച്ചു.