manju-warrier-

ന്യൂഡൽഹി: കനത്തമഴയെതുടർന്ന് ഹിമാചൽ പ്രദേശിലെ ഛത്രുവിൽ കുടുങ്ങിയ മഞ്ജുവാര്യർ ഉൾപ്പെട്ടെ സിനിമാസംഘം ഇന്ന് മണാലിയിലേക്ക് മടങ്ങില്ല. സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം നാളെ രാവിലെ മടങ്ങാമെന്ന് സംഘം ഭരണകൂടത്തെ അറിയിച്ചെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. നിലവിൽ ഛത്രുവിലെ ലൊക്കേഷനിലുള്ള സിനിമാ സംഘത്തിന് ആഹാരം ഉൾപ്പെടെ എത്തിച്ചിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

നേരത്തേ രാത്രി എട്ടുമണിയോടെ ഇവരെ ബേസ് ക്യാമ്പായ കോക്സാറിൽ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ രക്ഷപ്രവർത്തനത്തിന് എത്തിയ സംഘത്തോട് ഷൂട്ടിംഗ് തുടരണം എന്ന് സിനിമാ സംഘം അറിയിക്കുകയായിരുന്നു. കനത്തമഴയെ തുടർന്ന് റോഡ് ഒലിച്ച് പോയതോടെ പുറത്ത് കടക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.

നിലവിൽകോക്സാറിലേക്ക് എത്താനുള്ള വഴി സജ്ജമായെന്ന് മുരളിധരന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്. മഞ്ജുവാര്യരുടെ സഹോദരൻ മധുവാര്യരാണ് സിനിമാ സംഘം ഛത്രുവിൽ കുടങ്ങിക്കിടക്കുന്നത് മന്ത്രി വി.മുരളീധരനെ അറിയിക്കുന്നത്. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി മഞ്ജുവാര്യരും സംഘവും മൂന്നാഴ്ച മുൻപാണ് ഛത്രുവിലെത്തിയത്.