mohanlal

സിനിമാ താരങ്ങളോടുള്ള ഭ്രാന്തമായ ആരാധന മിക്ക് താരങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കാറുണ്ട്. എന്നിരുന്നാലും ആരാധകരോട് എന്നും സ്നേഹത്തോടെ പെരുമാറുന്ന താരമാണ് മോഹൻലാൽ. എന്നാൽ കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞ ദിവസം അദ്ദേഹം തിരുവല്ലയിൽ എത്തിയിരുന്നു. പരിപാടിയ്ക്ക് ശേഷം ഇവിടെ നിന്നും മടങ്ങിയ പോയ മോഹൻലാലിന്റെ കാറിന് പിന്നാലെ ഒരു കൂട്ടം ആരാധകർ പിന്തുടർന്നു.

കാറിന്റെ പിന്നാലെ വരുന്ന സംഘത്തെ കണ്ട് മോഹൻലാൽ കാർ നിർത്തി. കാര്യം തിരക്കിയപ്പോൾ ഒപ്പം നിന്ന് ഫോട്ടോയെടുക്കണമെന്ന് ആരാധകർ പറഞ്ഞു. നടുറോഡിൽ ഇറങ്ങിയ താരം ഫോട്ടോക്ക് നിന്ന് കൊടുക്കുകയും ചെയ്തു. ഇതോടെ ആളുകൾ സ്ഥലത്ത് കൂടി. തുടർന്ന് പൊലീസ് ഇടപ്പെട്ട് മോഹൻലാലിനെ കാറിൽ കയറ്റുകയായിരുന്നു. കാറിൽ കയറുമ്പോൾ ഇനി തന്റെ വാഹനത്തിന് പിന്നാലെ പിന്തുടർന്ന് അപകടം വരുത്തി വയ്ക്കരുതെന്നും ആരാധകരോട് ലാൽ അഭ്യർഥിക്കുന്നുണ്ട്.

View this post on Instagram

#mohanlal #lalettan #mohanlalmediaclub #like #love

A post shared by Mohanlal Media Club (@mohanlalmediaclub) on