തിരുവനന്തപുരം : മലേഷ്യയിൽ നടക്കുന്ന ഫിബ 3x3 ഏഷ്യാ കപ്പ് ബാസ്കറ്റ് ബാൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം ആർ. ശ്രീകലയും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥിയാണ് ശ്രീകല. ഹർസിമ്രാൻ കൗർ, ഖുശി ഡോംഗ്രെ, പുഷ്പ ശെന്തിൽ എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.