സ്മിത്ത് മൂന്നാം ടെസ്റ്റിനില്ല
ഹെഡിംഗ്ലി : ആഷസ് പരമ്പരയിലെ ലോഡ്സ് ടെസ്റ്റിനിടെ ഇംഗ്ളീഷ് പേസർ ജൊഫ്രെ ആർച്ചറുടെ ബൗൺസർ തലയ്ക്കേറ്റ് കുഴഞ്ഞുവീണ ആസ്ട്രേലിയൻ താരം സ്റ്റീവൻ സ്മത്ത് ഹെഡിംഗ്ലിയിൽ നാളെ തുടങ്ങുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കളിക്കാനാവില്ല. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ച്വറി നേടിയിരുന്ന സ്മിത്ത് രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ 92 റൺസ് അടിച്ചിരുന്നു. 80 റൺസിൽ നിൽക്കുമ്പോഴാണ് ബൗൺസ്റേറ്റ് വീണത്. റിട്ടയേഡ് ഹർട്ടായി മടങ്ങിയ സ്മിത്ത് തിരിച്ചുവന്ന് 12 റൺസ് കൂടി നേടിയെങ്കിലും ഇംഗ്ളണ്ടിന്റെ രണ്ടാം ഇന്നിംഗ്സിൽ ഫീൽഡിംഗ് തുടരാനായില്ല.
അഖിലയും കേനും
സംശയ നിഴലിൽ
ദുബായ് : ശ്രീലങ്കൻ സ്പിന്നർ ധനഞ്ജയ ഡിസിൽവയും ന്യൂസിലൻഡ് ക്യാപ്ടൻ കേൽ വില്യംസണും ബൗളിംഗ് ആക്ഷനിലെ പ്രശ്നത്തിന്റെ പേരിൽ സംശയനിഴലിൽ. ലങ്കയും ന്യൂസിലൻഡും തമ്മിൽ നടന്ന ആദ്യ ടെസ്റ്റിലെ ഇരുവരുടെയും ബൗളിംഗ് ആക്ഷനിൽ പ്രശ്നമുണ്ടശന്ന് മാച്ച് ഒഫിഷ്യൽസ് ഐ.സി.സിക്ക് റിപ്പോർട്ട് ചെയ്തു. 14 ദിവസത്തിനകം പരിശോധനയ്ക്ക് വിധേയരാകാൻ ഐ.സി.സി നിർദ്ദേശിച്ചിട്ടുണ്ട്.
ഇന്ത്യ ഫൈനലിൽ
ടോക്കിയോ : അടുത്തവർഷം നടക്കുന്ന ഒളിമ്പിക്സിന്റെ ടെസ്റ്റ് ഇവന്റായി നടത്തുന്ന ടൂർണമെന്റിന്റെ സെമി ഫൈനലിൽ ആതിഥേയരായ ജപ്പാനെ 6-3 ന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തി. ഇന്ത്യയ്ക്കുവേണ്ടി മൻദീപ് ഹാട്രിക്ക് നേടി. ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ. കഴിഞ്ഞ ദിവസം 1-2 ന് ഇന്ത്യ കിവീസിനോട് തോറ്റിരുന്നു.
ജില്ലാ ജൂനിയർ വുഷു
തിരുവനന്തപുരം : ജില്ലാ വുഷു ചാമ്പ്യൻഷിപ്പ് 23ന് ആറ്റിങ്ങൽ ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9447009719.