ലണ്ടൻ : സൂപ്പർ താരം പോൾ പോഗ്ബ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ ഇംഗ്ളീഷ് പ്രിമിയർ ലീഗിലെ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വോൾവർ ഹാംപ്ടണിനോട് സമനില. വോൾവറിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ 1-1 നാണ് ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്.
27-ാം മിനിട്ടിൽ അന്തോണി മാർഷലിലൂടെ മാഞ്ചസ്റ്ററാണ് ആദ്യം സ്കോർ ചെയ്തത്. 55-ാം മിനിട്ടിൽ റൂബൻ നെവെസ് കളി സമനിലയിലാക്കി. 68-ാം മിനിട്ടിലാണ് തന്നെ ചവിട്ടി വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി പോഗ്ബ വോൾവർ ഗോളി റൂയി പട്രീഷ്യോയ്ക്ക് നേരേ അടിച്ചുകൊടുത്തത്.