കേന്ദ്ര തപാൽ വകുപ്പിനു കീഴിലുള്ള തപാൽ ഓഫിസുകളിൽ ഗ്രാമീൺ ഡാക് സേവക് ആകാൻ അവസരം.കേരള സർക്കിളിൽ 2086 ഒഴിവുകളുണ്ട്.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് എന്നീ വിഭാഗങ്ങളിലാണ് അവസരം.സെപ്റ്റംബർ നാല് വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുകളും ശമ്പളവും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് :www.indiapost.gov.in അല്ലെങ്കിൽ www.appost.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.യോഗ്യത: അംഗീകൃത പത്താം ക്ലാസ് ജയം. പത്താംക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചിരിക്കണം.
(കംപൽസറി/ഇലക്ടീവ് വിഷയമായി). അപേക്ഷകർക്ക് കംപ്യൂട്ടർ പരിജ്ഞാനമുണ്ടായിരിക്കണം.(അംഗീകൃത കംപ്യൂട്ടർ പരിശീലന സ്ഥാപനത്തിൽ നിന്നും കുറഞ്ഞതു 60 ദിവസം ദൈർഘ്യമുള്ള ബേസിക് കംപ്യൂട്ടർട്രെയിനിങ് കോഴ്സ് സർട്ടിഫിക്കറ്റ്).പത്താംക്ലാസ്/പ്ലസ്ടു/ഉയർന്ന വിദ്യാഭ്യാസ തലത്തിൽ കംപ്യൂട്ടർ ഒരു വിഷയമായി പഠിച്ചിട്ടുണ്ടെങ്കിൽ മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് നിർബന്ധമില്ല.
അപേക്ഷകർക്ക് സൈക്കിൾ ചവിട്ടാൻ അറിയണം.പ്രായം (05.08.2019 ന്): 18 നും 40 മധ്യേ. ഉയർന്ന പ്രായത്തിൽ മറ്റു പിന്നാക്കവിഭാഗക്കാർക്ക് മൂന്നും പട്ടികവിഭാഗക്കാർക്ക് അഞ്ചും ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവു ലഭിക്കും.അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർഥികൾ www.indiapost.gov.in അല്ലെങ്കിൽ www.appost.in എന്ന വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്തണം.
രജിസ്റ്റർ ചെയ്യുന്നതിന് അപേക്ഷകർ താഴെപ്പറയുന്ന വിവരങ്ങൾ സമർപ്പിക്കണം.റജിസ്ട്രേഷൻ നമ്പർ ലഭിച്ചതിന് ശേഷം ഉദ്യോഗാർഥികൾക്ക് ഒൺലൈനായി അപേക്ഷിക്കാം.ഒാൺലൈനിൽ അപേക്ഷിക്കുന്ന സമയത്ത് ആവശ്യമായ രേഖകളും മറ്റും അപ്ലോഡ് ചെയ്യണം.
അപേക്ഷാഫീസ്: 100 രൂപ. ഭിന്നശേഷിക്കാർക്കും വനിതകൾക്കും ഫീസില്ല.തിരഞ്ഞെടുപ്പ്: പത്താംക്ലാസിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
സതേൺ റെയിൽവേയിൽ നിരവധി അവസരം, 2393 ഒഴിവ്
സതേൺ റെയിൽവേയിൽ ട്രാക്ക്മാൻ, ഹെൽപ്പർ (ട്രാക്ക് മെഷീൻ), ഹെൽപ്പർ (ടെലി), ഹെൽപ്പർ (സിഗ്നൽ), പോയിന്റ്സ്മാൻ ബി (എസ്സിപി), ഹെൽപ്പർ (സിആൻഡ്ഡബ്ല്യു), ഹെൽപ്പർ/ഡീസൽ മെക്കാനിക്കൽ, ഹെൽപ്പർ/ഡീസൽ ഇലക്ട്രിക്കൽ, ഹെൽപ്പർ/ടിആർഡി തസ്തികകളിൽ(ലെവൽ ഒന്ന്) കരാർ അടിസ്ഥാനത്തിൽ വിമുക്തഭടന്മാരെ നിയമിക്കും. മുഴുവൻ സമയ ജോലിയാണ്. 2393 ഒഴിവുണ്ട്. യോഗ്യത 15 വർഷത്തെ സേവനം പൂർത്തിയാക്കിയ ആർമി ക്ലാസ്സ് ‐ഒന്ന് സർടിഫിക്കറ്റോ തത്തുല്യമോ ജയിച്ച വിമുക്തഭടന്മാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം: 50. 2019 ആഗസ്റ്റ് 19നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. http://www.rrcmas.in വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി സെപ്തംബർ 12 വൈകിട്ട് അഞ്ച്.
കേന്ദ്ര സേനകളിൽ അവസരം
നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കും നേവൽ അക്കാഡമിയിലേക്കും 2019-ലെ രണ്ടാമത്തെ അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. എഴുത്തുപരീക്ഷ, ഇന്റലിജൻസ് ടെസ്റ്റ്, പേഴ്സണാലിറ്റി ടെസ്റ്റ്, അഭിമുഖം എന്നിവയ്ക്കുശേഷമാണ് തിരഞ്ഞെടുപ്പ്. 415 ഒഴിവുകളുണ്ട്. പരിശീലനകാലത്ത് പ്രതിമാസം 56100 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സ്ഥിരനിയമനം ലഭിക്കും. 2019 നവംബർ 7-നാണ് പരീക്ഷ. കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്.വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : www.upsconline.nic.in അവസാന തീയതി : സെപ്റ്റംബർ 3.
കേന്ദ്ര സർവീസിലേക്ക് അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള ഒഴിവുകളിൽ യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷക്ഷണിച്ചു. സെൻട്രൽ സെക്രട്ടറിയറ്റ് ലൈബ്രറിയിൽ അസി. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ ഓഫീസർ(ഹിന്ദി) 1, നാഷണൽ ഗ്യാലറി ഒഫ് മോഡേൺ ആർടിൽ ഡെപ്യൂട്ടി ക്യൂറേറ്റർ 1, മെയിൽ മോട്ടോർ സർവീസിൽ മാനേജർ 4, പ്രതിരോധമന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റിൽ സീനിയർ ഫോട്ടോഗ്രാഫിക് ഓഫീസർ 2,ഡയറക്ടറേറ്റ് ജനറൽ ഒഫ് ഫാക്ടറി അഡ്വൈസ് സർവീസിൽ അസി. ഡയറക്ടർ 1, ഇറിഗേഷൻ ആൻഡ് ഫ്ളഡ് കൺട്രോളിൽ എക്സിക്യൂട്ടീവ് എൻജിനിയർ 4 ഒഴിവുണ്ട്. www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 29.
ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സ്
ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസ് ഫോഴ്സ് ഡെപ്യൂട്ടി ജഡ്ജ് അറ്റോണി ജനറൽ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. 6 ഒഴിവുണ്ട്. സെപ്തംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.itbpolice.nic.in/
ഡൽഹി ഹൈക്കോടതിയിൽ ഷോഫർ
ഡൽഹി ഹൈക്കോടതിയിൽ ഷോഫർ തസ്തികയിലെ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. 35 (ജനറൽ 1, ഒബിസി 13, എസ്സി 6, എസ്ടി 6, ഇഡബ്ല്യുഎസ് 9) ഒഴിവുണ്ട്. യോഗ്യത പത്താം ക്ലാസ്സ്/ഹയർസെക്കൻഡറി ജയിക്കണം.ലൈറ്റ് മോട്ടോർ വെഹിക്കിൾ,ഡ്രൈവിങ് ലൈസൻസ്, രണ്ട് വർഷത്തെ പരിചയം. പ്രായം 18-27. 2019 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. www.delhihighcourt.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 5.
നവോദയ വിദ്യാലയം
നവോദയ വിദ്യാലയങ്ങളിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 25ലേക്ക് നീട്ടി. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ആഗസ്ത് 26ലേക്ക് നീട്ടി. വിശദവിവരത്തിന് www.navodaya.gov.in/www.nvsrecruitment2019.org
ബറോഡ സൺ ടെക്നോളജീസ് ലിമിറ്റഡിൽ
ബാങ്ക് ഓഫ് ബറോഡയുടെ ബറോഡ സൺ ടെക്നോളജീസ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ ഐടി പ്രൊഫഷണലുകളെ നിയമിക്കും.ഡാറ്റ അനലിസ്റ്റ് 4, ഡാറ്റ മാനേജർ 2, ഡാറ്റ എൻജിനിയർ 4, ബിസിനസ് അനലിസ്റ്റ് 2, മൊബിലിറ്റി ആൻഡ് ഫ്രന്റ് എൻഡ് ഡവലപ്പർ 6, ഇന്റഗ്രേഷൻ എക്സ്പേർട് 2, എമർജിങ് ടെക്നോളജീസ് എക്സ്പേർട് 4, ടെക്നോളജി ആർകിടെക്ട് 1 എന്നിങ്ങനെ ആകെ 25 ഒഴിവുണ്ട്. apps.bobinside.com/bobsuntech വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 2. വിശദവിവരത്തിന് www.bankofbaroda.co.in.