സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകളുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1351 ഒഴിവുകളാണുള്ളത്.
പത്താം ക്ലാസ്, പ്ലസ്ടു, ബിരുദം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് അവസരമുള്ളത്.കേരള കർണാടക എന്നിവിടങ്ങളിലായി 103 ഒഴിവുകളും പുതുച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ 63 ഒഴിവുകളുമാണുള്ളത്.
2019 ആഗസ്റ്റ് 1 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുക. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും വയസ്സിളവ് ലഭിക്കും. അംഗപരിമിതർക്കും വിമുക്തഭടർക്കും നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കും. പരീക്ഷ: ഒബ്ജക്ടീവ് മാതൃകയിലുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 100 രൂപ. വനിതകൾ, എസ്.സി., എസ്.ടി. വിഭാഗക്കാർ, അംഗപരിമിതർ, വിമുക്തഭടർ എന്നിവർക്ക് ഫീസ് ബാധകമല്ല.അപേക്ഷിക്കേണ്ട വിധം: ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.വ്യത്യസ്ത തസ്തികകളിലേക്ക് അപേക്ഷിക്കുന്നവർ ഓരോന്നിനും പ്രത്യേകം ഫീസ് അടക്കണം. കൂടുതൽവിവരങ്ങൾ : www.ssc.nic.in എന്ന വെബ് സൈറ്റിൽ ലഭിക്കും.ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തീയതി: ആഗസ്റ്റ് 31.
ജൂനിയർ എൻജിനിയർ പരീക്ഷ -2019
കേന്ദ്രസർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ/വകുപ്പുകൾ/സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്തികകളിലെ ജൂനിയർ എൻജിനിയർ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു. സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് ഒഴിവുകൾ
ഉയർന്ന പ്രായം: 30/32. 2020 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. യോഗ്യത: ബന്ധപ്പെട്ട എൻജിനിയറിങ് വിഷയത്തിൽ ഡിപ്ലോമ, ബിരുദം
കേരളവും കർണാടകവും ലക്ഷദ്വീപുമുൾപ്പെടുന്നതാണ് ഒരു റീജൺ. ഈ റീജണിൽ ബെൽഗാവി, ബംഗളൂരു, ഹുബ്ബള്ളി, കലബുറഗി, മംഗളൂരു, മൈസൂരു, ശിവമോഗ, ഉഡുപ്പി, എറണാകുളം, കണ്ണൂർ,കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കവറത്തി എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങൾ. ssc.nic.in വഴി ഓൺലൈനായി അപേക്ഷിക്കണം .അവസാന തീയതി സെപ്തംബർ 12 വൈകിട്ട് അഞ്ച്.വിശദവിവരം : ssc.nic.in എന്ന വെബ്സൈറ്റിൽ.
കൊച്ചിൻ ഷിപ്യാർഡിൽ
കൊച്ചിൻ ഷിപ ്യാർഡിൽ എക്സിക്യൂട്ടീവ് ട്രെയിനിയുടെ ഒമ്പത് ഒഴിവുണ്ട്. മെക്കാനിക്കൽ 2, നേവൽ ആർകിടെക്ചർ 3, ഫിനാൻസ് 2, ഹ്യുമൺ റിസോഴ്സ് 2 എന്നിങ്ങനെയാണ് ഒഴിവ്. ഉയർന്ന പ്രായം 27. www.cochinshipyard.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തംബർ 18.
മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ്
മുംബൈ മസഗോൺ ഡോക് ഷിപ്പ് ബിൽഡേഴ്സ് ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ നോൺ എക്സിക്യൂട്ടീവിനെ നിയമിക്കും. സ്കിൽഡ്, സെമി സ്കിൽഡ് വിഭാഗത്തിലാണ് ഒഴിവ്. ആകെ 1980 ഒഴിവുണ്ട്. രണ്ട് വർഷത്തേക്കാണ് നിയമനം. ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ അപ്രന്റിസ്ഷിപ് സർടിഫിക്കറ്റ് നേടിയവരാകണം അപേക്ഷകർ. പ്രായം 18-38. 2019 ആഗസ്റ്റ് ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. mazagondock.in . വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്തം ബർ 5.
സെന്റർഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്
തിരുവനന്തപുരം സെന്റർഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് വിവിധ തസ്്തികകളിൽ അപേക്ഷ ക്ഷണിച്ചു.ടെക്നിക്കൽ എക്സ്പേർട്സ്, പ്രോജക്ട് ഷെഡ്യൂളിങ് എൻജിനിയേഴ്സ്, കൺസൽട്ടന്റ്സ്, മീറ്റ് ടെക്നോളജിസ്റ്റ്, ഡ്രോട്സ്മാൻ, ഇഎസ്ജി ഇന്റേൺ ഫോർ ട്രാൻസ്പോർടേഷൻ, ബിൽഡിംഗ് ആൻഡ് എനർജി മാനേജ്മെന്റ്, ഇൻസ്പക്ഷൻ അസിസ്റ്റന്റ്സ്, പ്രോജക്ട് അസിസ്റ്റന്റ്സ്, സിവിൽ എൻജിനിയർ, എൻവയോൺമെന്റൽ എൻജിനിയർ, സ്പോർട് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്. വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 28. www.cmdkerala.net
നാഷണൽ ഹൈവേസ് അതോറിറ്റിയിൽ
നാഷണൽ ഹൈവേസ് അതോറിറ്റി ഒഫ് ഇന്ത്യയിൽ യങ് പ്രൊഫഷണൽ(ലീഗൽ) തസ്തികയിൽ 30 ഒഴിവുണ്ട്. രണ്ട് വർത്തേക്ക് കരാർനിയമനമാണ്.. യോഗ്യത നിയമബിരുദം. ക്ലാറ്റ്-2018(പിജി) സ്കോർ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. www.nhai.gov.in വഴി ഓൺലൈനായി ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം.
നാഷ്ണൽ ഹേവേ അതോറിട്ടി ഒഫ് ഇന്ത്യ ചീഫ് ജനറൽ മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 16 വരെ അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: nhai.gov.in
ഇ.സി.ഐ.എല്ലിൽ
ഇലക്ട്രോണിക്സ് കോർപറേഷൻ ഒഫ് ഇന്ത്യ ലിമിറ്റഡിൽ സയന്റിഫിക് അസിസ്റ്റന്റ് 27 ഒഴിവുണ്ട്. യോഗ്യത ഒന്നാം ക്ലാസ്സോടെ എൻജിനിയറിങ് ഡിപ്ലോമ. ഉയർന്ന പ്രായം 25. 2019 ജൂലായ് 31നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.ecil.co.in.
ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 164 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാം. പ്രൊജക്ട് എൻജിനീയർ (മെക്കാനിക്കൽ)-63, പ്രൊജക്ട് എൻജിനീയർ (സിവിൽ)-18, പ്രൊജക്ട് എൻജിനീയർ (ഇലക്ട്രിക്കൽ)-25, പ്രൊജക്ട് എൻജിനീയർ (ഇൻസ്ട്രുമെന്റേഷൻ)-10, റിഫൈനറി എൻജിനീയർ (കെമിക്കൽ)-10, ലോ ഓഫീസർ- 4, ക്വാളിറ്റി കൺട്രോൾ ഓഫീസർ - 20, എച്ച് ആർ ഓഫീസർ-20, ഫയർ ആൻഡ് സേഫ്റ്റി ഓഫീസർ - 6, എന്നിങ്ങനെയാണ് ഒഴിവുകൾ. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും :www.hindustanpetroleum.com/അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്തംബർ 16.
ഇന്റഗ്രൽ കോച്ച് ഫാക്ടറി
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ സീനിയർ ക്ളാർക്ക്, ജൂനിയർ ക്ളാർക്ക്, ടെക്നീഷ്യൻ ഗ്രേഡ് III തസ്തികകളിൽ ഒഴിവ്. ഓൺലൈനായി സെപ്തംബർ 9 വരെ അപേക്ഷിക്കാം. പ്രായപരിധി: 18-25. വിലാസം: Assistant Personnel officer/Recruitment, Integral Coach Factory, Chennai - 600038.വിശദവിവരങ്ങൾക്ക്: icf.indianrailways.gov.in
എൻ.ടി.പി.സിയിൽ 203 എൻജിനിയർ
പൊതുമേഖലാ സ്ഥാപനമായ എൻടിപിസി ലിമിറ്റഡിൽ എൻജിനീയറുടെ 203 ഒഴിവുകളുണ്ട്.ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇൻസ്ട്രമെന്റേഷൻ, ഇലക്ട്രോണിക്സ് എന്നീ വിഭാഗങ്ങളിലാണ് അവസരം.ആഗസ്റ്റ് 26 വരെ ഒാൺലൈനായി അപേക്ഷിക്കാം.യോഗ്യത: കുറഞ്ഞത് 60% മാർക്കോടെ ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇൻസ്ട്രമെന്റേഷൻ/ഇലക്ട്രോണിക്സിൽഎൻജിനിയറിംഗ് ബിരുദം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക് മതി). കുറഞ്ഞത് മൂന്ന് വർഷത്തെയോഗ്യതാനന്തര പ്രവൃത്തിപരിചയം. ഉയർന്നപ്രായം: 30 വയസ്.ശമ്പളം: 50000–160000 രൂപ.അപേക്ഷാഫീസ്: 300 രൂപ. പട്ടികവിഭാഗം/ഭിന്നശേഷിക്കാർ/വിമുക്തഭടൻമാർക്കു ഫീസില്ല.കൂടുതൽ വിവരങ്ങൾക്ക്: www.ntpccareers.net.
ന്യൂ മാംഗ്ളൂർ പോർട്ട് ട്രസ്റ്റ്
ന്യൂ മാംഗ്ളൂർ പോർട്ട് ട്രസ്റ്റ് ഡെപ്യൂട്ടി മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 18 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: newmangaloreport.gov.in.
എൻജിനിയറിംഗ് പ്രൊജക്ട് ലിമിറ്റഡ്
ന്യൂഡൽഹിയിലെ എൻജിനീയറിംഗ് പ്രൊജക്ട് (ഇന്ത്യ) ലിമിറ്റഡ് ഡെപ്യൂട്ടി മാനേജർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സെപ്തംബർ 5 വരെ ഓൺലൈനായി അപേക്ഷിക്കാം.വിശദവിവരങ്ങൾക്ക്: epi.gov.in/