shafeen-yusuf-ali

അബുദാബി: ഫോബ്സ് മിഡിൽ ഈസ്റ്റിന്റെ ഏറ്റവും മികച്ച വനിതാ വ്യവസായികളുടെ ആദ്യ വാർഷിക റാങ്കിങ്ങിൽ ടേബിൾസ് ചെയർപേഴ്സൺ ഷഫീന യൂസഫലി ഇടംപിടിച്ചു. ഈ പട്ടികയിൽ ഇടം നേടുന്ന ഏക ഇന്ത്യക്കാരിയാണ് മലയാളിയായ ഷഫീന യൂസഫലി. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ മകളാണ് ഷഫീന.

2010ലാണ് ഷഫീന ടേബിൾസ് കമ്പനി ആരംഭിച്ചത്. പെപ്പർ മിൽ,​ ബ്ലൂംസ്ബറി,​മിംങ്സ് ചെംബർ എന്നീ ബ്രാൻഡുകൾ പുറത്തിറക്കി. മുപ്പതിൽക്കൂടുതൽ എഫ്.ആൻഡ് ബി സ്റ്റോറുകൾ ഷഫീന ആരംഭിച്ചു.ഷുഗർ ഫാക്ടറി, പാൻകേക്ക് ഹൗസ്, കോൾഡ് സ്റ്റോൺ ക്രീമറി തുടങ്ങിയ രാജ്യാന്തര ബ്രാൻഡുകൾ ഇന്ത്യയിലും യു.എ.ഇയിലും അവതരിപ്പിച്ചു. പ്രാദേശികമായും ആഗോളതലത്തിലും ബിസിനസ് വിജയകരമായി കെട്ടിപ്പടുക്കുകയും,​ മികച്ച ബ്രാൻഡുകളായി വളർത്തുകയും ചെയ്ത 60 വനിതകളാണ് ഫോബ്സ് പട്ടികയിലുള്ളത്.