tips

കിടപ്പറയിൽ പങ്കാളിയെ സന്തോഷിപ്പിക്കാൻ കഴിയില്ലെന്ന് പരാതിപ്പെടുന്നവർക്ക് ഒരു സന്തോഷ വാർത്ത.ദിവസവും 60 ഗ്രാം നട്ട്‌സ് കഴിച്ചാൽ ലൈംഗികജീവിതത്തിന് പുതിയ മാനങ്ങൾ സൃഷ്‌ടിക്കാൻ കഴിയുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ദിവസവും കഴിക്കുന്ന ഭക്ഷണത്തിനൊപ്പം വാൾനട്ട്, ഹാസിൽനട്ട്, ബദാം തുടങ്ങിയവ ഉൾപ്പെടുത്തിയാൽ ലൈംഗികാസ്വാദനവും രതിമൂർച്ഛയും വർദ്ധിപ്പിക്കാൻ കഴിയുമെന്നാണ് നൂട്രിയന്റ്സ് എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനം തെളിയിക്കുന്നത്.

സ്‌പെയിനിലെ പെറെ വിർഗിലി ഹെൽത്ത് റിസർച്ച് ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. സ്ഥിരമായി നട്ട്‌സ് കഴിക്കുന്നവരിൽ ലൈംഗികാസ്വാദനം, രതിമൂർച്ഛവഴിയുള്ള ആനന്ദം എന്നിവ വർദ്ധിക്കുന്നുണ്ടോ എന്നാണ് സംഘം പരീക്ഷിച്ചത്. മാംസാഹാരം കൂടുതൽ കഴിക്കുന്ന 84 പേരെ 14 ആഴ്‌ചയാണ് സംഘം നിരീക്ഷിച്ചത്. ഇവർക്ക് ഭക്ഷണത്തിനൊപ്പം വാൾനട്ട്, ഹാസിൽനട്ട്, ബദാം തുടങ്ങിയവ കൂടി നൽകിയതോടെ ലൈംഗിക ജീവിതത്തിൽ നല്ല മാറ്റങ്ങളുണ്ടായെന്ന് സംഘം കണ്ടെത്തി. 40 വയസിൽ താഴെയുള്ള പുരുഷന്മാരിൽ രണ്ട് ശതമാനവും തങ്ങളുടെ ലൈംഗിക ജീവിതത്തിൽ അസംതൃപ്‌തി പ്രകടിപ്പിക്കുന്നവരാണെന്ന് സംഘം നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. പ്രായം പിന്നിടുന്തോറും ലൈംഗികാസ്വാദനത്തിനുള്ള കഴിവ് പുരുഷന്മാരിൽ നഷ്‌ടപ്പെടുന്നതായും ഇവർ കണ്ടെത്തി. പുകവലി, അമിത മദ്യപാനം, വ്യായാമം ഇല്ലായ്മ, ഉത്കണ്‌ഠ, ആരോഗ്യകരമല്ലാത്ത ഭക്ഷണം തുടങ്ങിയവയാണ് ലൈംഗിക അസംതൃപ്‌തിക്ക് കാരണമാകുന്നതെന്നും ഇവർ കണ്ടെത്തിയിട്ടുണ്ട്.