spaces

തിരുവനന്തപുരം: സാമൂഹികപുരോഗതിക്ക് പൊതുസ്വകാര്യ ഇടങ്ങളെ പുനർവീക്ഷണത്തിനും വിചിന്തനങ്ങൾക്കും വിധേയമാക്കുക എന്ന ലക്ഷ്യത്തോടെ ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെയും ഡി സി സ്‌കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈന്റെയും സംയുക്താഭിമുഖ്യത്തിൽ ട SPACES: Design, Culture & Politics ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. 2019 ഓഗസ്റ്റ് 29 മുതൽ സെപ്‌തംബർ ഒന്നുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. ലോകപ്രശസ്തരായ വാസ്തുകലാവിദഗ്ധർ, സാമൂഹ്യചിന്തകർ, എഴുത്തുകാർ, പൊതുപ്രവർത്തകർ, ചലച്ചിത്രതാരങ്ങൾ, കലാപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുന്ന മഹോത്സവമാണ് സ്‌പെയ്‌സസ് . കവിയും ചിന്തകനുമായ പ്രൊഫ.കെ. സച്ചിദാനന്ദനാണ് ഫെസ്റ്റിവൽ ഡയറക്ടർ. പ്രശസ്ത ആർക്കിടെക്‌ട് ടി.എം സിറിയക് ആണ് ഫെസ്റ്റിവൽ ക്യുറേറ്റ് ചെയ്യുന്നത്.

വാസ്തുകലയും ഡിസൈനും സാമൂഹികചിന്തയും മുഖാമുഖം സംവാദത്തിലേർപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ആശയോത്സവമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. ഒരേ സമയം മൂന്നു വേദികളിലായി നൂറിലേറെ സംവാദങ്ങളാണ് വിവിധ വിഷയങ്ങളിലായി നടക്കുക. പ്രശസ്ത ചലച്ചിത്ര സംവിധായകനായ ഷാജി എൻ. കരുൺ ക്യുറേറ്റ് ചെയ്യുന്ന ചലച്ചിത്രോത്സവം ഈ മേളയുടെ പ്രധാന സവിശേഷതയാണ്. ഒപ്പം ചിത്രകാരൻ റിയാസ് കോമുവിന്റെ ഇൻസ്റ്റലേഷൻ, പരമ്പരാഗത കൈത്തൊഴിലുകളുടെ അനുഭവങ്ങൾ, ശില്പകലാശാലകൾ, വിദ്യാർത്ഥികൾക്കായി മത്സരങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നു.

ശശി തരൂർ, പ്രകാശ് രാജ്, മാധവ് ഗാഡ്ഗിൽ, ടി. എം. കൃഷ്ണ, സാറാ ജോസഫ്, എൻ. എസ്. മാധവൻ, അടൂർ ഗോപാലകൃഷ്ണൻ, ബഹിരാകാശ സഞ്ചാരി രാകേഷ് ശർമ്മ, വികാസ് ദിലവരി, ശ്രീലങ്കൻ ആർക്കിടെക്ട് പലിന്ദ കണ്ണങ്കര, ഡീൻ ഡിക്രൂസ്, റസൂൽ പൂക്കുട്ടി, സത്യപ്രകാശ് വാരാണസി, നീലം മംഞ്ജുംനാഥ്, ജയാ ജെ്ര്രയ്‌ലി, സുനിൽ പി. ഇളയിടം, ഇറ ത്രിവേദി, കെ. ആർ. മീര, പദ്മപ്രിയ, പ്രശാന്ത് ഐ. എ. എസ്., തുടങ്ങി അഞ്ഞൂറിലേറെ സാഹിത്യകലാപ്രവർത്തകരും ചിന്തകരും ആർക്കിടെക്ചർമാരും നാലുദിവസങ്ങളിലായി കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന സംവാദങ്ങളിൽ പങ്കെടുക്കും. സ്‌പെയ്ൻ, ശ്രീലങ്ക, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ ആർക്കിടെക്ചർമാരും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ സംഗീതനൃത്ത പരിപാടികളും അരങ്ങേറു