pranoy-and-radhika-

ന്യൂഡൽഹി:വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് പ്രമുഖ ഇംഗ്ലീഷ് വാർത്താ ചാനലായ എൻ. ഡി. ടി. വിക്കും അതിന്റെ പ്രമോട്ടർമാരായ പ്രണയ് റോയ് - രാധിക റോയ് ദമ്പതികൾക്കും എതിരെ സി. ബി. ഐ പുതിയ കേസ് രജിസ്റ്റർ ചെയ്‌തു. ഇവർക്ക് പുറമേ ചാനലിന്റെ മുൻ സി. ഇ. ഒയും ഡയറക്ടറുമായ വിക്രമാദിത്യ ചന്ദ്രയെയും ആദായനികുതി വകുപ്പിലെ ചില ഉദ്യോഗസ്ഥരെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

2004 മേയ് മുതൽ 2010 മേയ് വരെയുള്ള കാലയളവിൽ എൻ. ഡി. ടി. വി ലോകവ്യാപകമായി 32 സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നു. ഇവയിലധികവും നികുതി ഇവവിന്റെ പറുദീസകൾ എന്നറിയപ്പെടുന്ന ഹോളണ്ട്, ദുബായ്, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലായിരുന്നു. ഈ സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ചാനലിന് വിദേശ ഫണ്ട് കൊണ്ടു വരാൻ വേണ്ടി മാത്രമുള്ള ഷംൽ കമ്പനികളായിരുന്നു എന്നാണ് സി. ബി. ഐയുടെ ആരോപണം. ഈ സ്ഥാപനങ്ങളുടെ ഇടപാടുകളെ പറ്റി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സി. ബി. ഐ കേസ് രജിസ്റ്റർ ചെയ്‌തത്.