തിരുവനന്തപുരം: കല്യാൺ ജുവലേഴ്‌സിന്റെ സഹോദര സ്ഥാപനമായ കല്യാൺ ഡെവലപ്പേഴ്‌സിന്റെ തിരുവനന്തപുരത്തെ നാലാം പദ്ധതിക്ക് തുടക്കമായി. എൻ.എച്ച്. ബൈപാസിൽ ലുലുമാളിന് സമീപമാണ് 'കല്യാൺ ഗേറ്റ്‌വേ" എന്ന പുതിയ ഭവന പദ്ധതിക്ക് ഭൂമി പൂജയോടെ തുടക്കമായത്.
സ്വിമ്മിംഗ് പൂൾ, ജിം, ക്ളബ് ഹൗസ്, മിനി തിയേറ്റർ, ഐ.ടി. പ്രൊഫഷണലുകൾക്കായുള്ള വർക്ക് സ്‌റ്റേഷൻ, ഗസ്‌റ്റ് സ്യൂട്ട് തുടങ്ങി അത്യാഡംബര പൂർണമായ സൗകര്യങ്ങളോട് കൂടിയ 90 അപ്പാർട്ട്‌മെന്റുകളാണ് 14 നിലകളിലായി കല്യാൺ ഗേറ്ര്‌വേയിൽ ഉണ്ടാവുക. കോമൺ ഏരിയയിലെ വൈദ്യുതി ചെലവ് നിയന്ത്രിക്കാനായി സോളാർ പാനലുകളും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.
തിരുവനന്തപുരത്ത് പേട്ടയിലും പേരൂർക്കടയിലും എൻ.എച്ച്. ബൈപാസിൽ യു.എസ്.ടി ഗ്ളോബൽ കാമ്പസിന് സമീപവും കല്യാൺ ഡെവലപ്പേഴ്‌സിന്റെ ഭവന പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.