പുതുക്കിയ പരീക്ഷാതീയതി

22, 24, 26, 29 തീയതികളിൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ എൽ എൽ.എം പരീക്ഷകൾ യഥാക്രമം സെപ്തംബർ 20, 23, 25, 27 തീയതികളിലേക്ക് മാറ്റി.

22 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകൾ മാത്രം ആഗസ്റ്റ് 24 ന് ഉച്ചയ്ക്ക് 1.30 മുതൽ നടത്തും.


ആഗസ്റ്റ് 22 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ ബി.എസ് സി (സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകൾക്കും നാലാം സെമസ്റ്റർ ബി.എ/ബി.എസ്.സി/ബി.കോം/ബി.വോക്/ബി.എം.എസ് (കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകൾക്കും മാറ്റമില്ല.


സൂക്ഷ്മപരിശോധന


മൂന്നാം സെമസ്റ്റർ ബി.എ/ബി.എസ് സി/ബി.കോം/ബി.ബി.എ/ബി.സി.എ കരിയർ റിലേറ്റഡ് ഡിഗ്രി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡ്/ഹാൾടിക്കറ്റുമായി ഇ.ജെ - III സെക്‌ഷനിൽ 22 മുതൽ 31 വരെയുളള ഹാജരാകണം.


പരീക്ഷാഫലം

രണ്ടാം വർഷ എം.എ പൊളിറ്റിക്കൽ സയൻസ് പ്രൈവറ്റ് രജിസ്‌ട്രേഷൻ (2016 അഡ്മിഷൻ) പരീക്ഷാഫലം വെബ്‌സൈറ്റിൽ.


ബിരുദാനന്തര ബിരുദ പ്രവേശനം(പി.ജി):
ജനറൽ/മറ്റ് വിഭാഗങ്ങൾക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് മേഖലാ തലത്തിൽ

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ സ്വാശ്രയ/ യു.ഐ.ടി./ ഐ.എച്ച്.ആർ.ഡി. കോളേജുകളിൽ ഒന്നാം വർഷ പി.ജി കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജനറൽ/മറ്റ് സംവരണ വിഭാഗങ്ങൾക്ക് മേഖലാ തലത്തിൽ സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു. കൊല്ലം മേഖലയിലും ആലപ്പുഴ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളേജുകളിലേക്ക് 22 ന് യഥാക്രമം കൊല്ലം എസ്.എൻ കോളേജിലും, ആലപ്പുഴ എസ്.ഡി.കോളേജിലും, തിരുവനന്തപുരം മേഖലയിലും അടൂർ മേഖലയിലും ഉൾപ്പെടുത്തിയിട്ടുള്ള കോളേജുകളിലേക്ക് 24 ന് യഥാക്രമം സർവകലാശാലാ ആസ്ഥാനത്തുള്ള സെനറ്റ് ഹാളിലും അടൂർ സെന്റ് സിറിൾസ് കോളേജിലുമാണ് സ്‌പോട്ട് അലോട്ട്‌മെന്റ്. എസ്.സി/എസ്.ടി സ്‌പോട്ട് അലോട്ട്‌മെന്റിന് ശേഷം ഒഴിവ് വന്ന സീറ്റുകൾ അർഹരായ മറ്റു വിഭാഗങ്ങളിലേക്ക് നിയമാനുസൃതം മാറ്റി ഈ സ്‌പോട്ട് അലോട്ട്‌മെന്റ് വഴി നികത്തും. രാവിലെ 9 മണി മുതൽ 11 മണി വരെ വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട് സഹിതം ഹാജരായി റിപ്പോർട്ട് ചെയ്യണം. ഈ സമയത്തിനകം ഹാജരായി രജിസ്റ്റർ ചെയ്തവരിൽ നിന്നും റാങ്ക് പട്ടിക തയാറാക്കി സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ സ്‌പോട്ട് അലോട്ട്‌മെന്റിൽ പ്രവേശനം ഉറപ്പായാൽ മാത്രമേ ടി.സി.വാങ്ങാവൂ. ഇതുവരെ പ്രവേശനം ലഭിക്കാതെ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ വരുന്നവർ യോഗ്യതയും ജാതിയും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ കരുതണം. കോളേജും കോഴ്സും അലോട്ട് ചെയ്തു കഴിഞ്ഞാൽ മാറ്റം അനുവദിക്കില്ല. രജിസ്‌ട്രേഷൻ സമയം (രാവിലെ 9 മുതൽ 11 മണി വരെ) കഴിഞ്ഞു വരുന്നവരെ പരിഗണിക്കുന്നതല്ല. ഓരോ മേഖലയിലും ഉൾപ്പെടുത്തിയിരിക്കുന്ന കോളേജുകളുടെ വിവരം, ഒഴിവുള്ള സീറ്റുകളുടെ വിവരം എന്നിവ http://admissions.keralauniversity.ac.in ൽ പ്രസിദ്ധീകരിക്കും.
സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ ഓൺലൈൻ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റ് ഔട്ട് കൊണ്ടുവരണം. ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ ഓൺലൈൻ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരെ പരിഗണിച്ചതിന് ശേഷമേ അലോട്ട്‌മെന്റിൽ പരിഗണിക്കുകയുള്ളൂ. അലോട്ട്‌മെന്റ് ലഭിച്ചാൽ ഉടൻ തന്നെ ഒടുക്കേണ്ട പ്രവേശന ഫീസ് 1040/- രൂപ (എസ്.സി/എസ്.ടി വിഭാഗം 310/-രൂപ) കരുതണം. ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ രജിസ്‌ട്രേഷൻ ഫീസായ 535/- രൂപയും (എസ്.സി/എസ്.ടി വിഭാഗം 270/-രൂപ) ഒടുക്കണം. ഇതിനായി കൂടുതൽ സമയം അനുവദിക്കുന്നതല്ല. നിലവിൽ കോളേജുകളിൽ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾ കോളേജിൽ നിന്നു ലഭിച്ച തിരിച്ചറിയൽ കാർഡ്, ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് എന്നിവ ഹാജരാക്കണം. പ്രവേശന ഫീസ് മുൻപ് ഒടുക്കിയിട്ടുള്ള വിദ്യാർത്ഥികൾ വീണ്ടും ഈ തുക ഒടുക്കേണ്ടതില്ല. അവർ ഈ തുക ഒടുക്കിയ രസീതിന്റെ പകർപ്പ് കരുതണം. സ്വാശ്രയ(മെരിറ്റ് സീറ്റുകൾ)/യു.ഐ.ടി കോളേജുകളിൽ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികളും മേൽ പറഞ്ഞ തീയതികളിൽ സ്‌പോട്ട് അലോട്ട്‌മെന്റിൽ പങ്കെടുക്കണം. കോളേജ് തലത്തിൽ നേരിട്ടുള്ള പ്രവേശനം അനുവദിക്കില്ല. സർവകലാശാല നിശ്ചയിക്കുന്ന തീയതിക്കു ശേഷം പ്രവേശനം അനുവദിക്കില്ല. രജിസ്‌ട്രേഷൻ ഉള്ള മുഴുവൻ വിദ്യാർത്ഥികളെയും പരിഗണിച്ച ശേഷമേ ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാത്തവരെ പരിഗണിക്കുകയുള്ളൂ.
സ്‌പോട്ട് അലോട്ട്‌മെന്റിനായി സർവകലാശാലയിലേക്ക് അപേക്ഷകൾ അയയ്‌ക്കേണ്ടതില്ല.