ന്യൂഡൽഹി: എൻ.ഡി. ടിവിയുടെ പ്രമോട്ടർമാരായ പ്രണോയ് റോയ്ക്കും ഭാര്യ രാധിക റോയ്ക്കും മുൻസി.ഇ.ഒ വിക്രമാദിത്യ ചന്ദ്രയടക്കമുള്ളവർക്കെതിരെ സി.ബി.ഐ കേസെടുത്തു. നേരിട്ടുള്ള വിദേശ നിക്ഷേപ ചട്ടങ്ങൾ ലംഘിച്ചെന്നാരാപിച്ചാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
2004 മുതൽ 2010 വരെ നികുതി ഇളവുള്ള രാജ്യങ്ങളിൽ 32 അനുബന്ധ സ്ഥാപനങ്ങൾ ആരംഭിച്ചെന്നും ഇവിടങ്ങളിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് ഫണ്ട് നിക്ഷേപമാണ് എത്തിക്കുകയും ചെയ്തുവെന്നാണ് സി.ബി.ഐയുടെ ആരോപണം. ഹോളണ്ട്, യു.കെ, ദുബായ്, മലേഷ്യ, മൗറീഷ്യസ് തുടങ്ങിയിടങ്ങളിലാണ് കമ്പനികളെന്നും എഫ്.ഐ.ആറിൽ പറയുന്നു.
അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും എൻ.ഡി. ടിവിയുടെ പ്രതികരിച്ചു. എൻ.ഡി. ടിവിക്കെതിരെ വേറെയും കേസുകളുണ്ടെങ്കിലും ഒന്നിനും തെളിവ് കണ്ടെത്താനായിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.